കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മാസം 4000 രൂപ നല്‍കും; ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൈന്യം ദിന ജീവിതത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് പണം നല്‍കുന്നതെന്നും മോദി പറഞ്ഞു. ‘പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍’ പദ്ധതിയിലെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസം നാലായിരം രൂപ നല്‍കുന്നത് കൂടാതെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം, ഉന്നത വിദ്യഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ്, അഞ്ചു ലക്ഷംരൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 18 നും 23 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്‌റ്റൈപ്പന്‍ഡ് നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും കുട്ടികള്‍ക്കായുള്ള പിഎം കെയേഴ്സിന്റെ പാസ്ബുക്കും ആയുഷ്മാന്‍ ഭാരതിന്റെ ഹെല്‍ത്ത് കാര്‍ഡും നരേന്ദ്രമോദി വിതരണം ചെയ്തു.കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ടവരുടെ അവസ്ഥ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് തനിക്കറിയാം. മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്ക് വേണ്ടിയാണ് പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളുടെ വാത്സല്യത്തിന് പകരമാകാന്‍ ഒരു സഹായത്തിനും, പിന്തുണയ്ക്കും കഴിയില്ല. എന്നാല്‍, അവരുടെ അഭാവത്തില്‍ ‘മാ ഭാരതി’ നിങ്ങളോടൊപ്പമുണ്ടെന്നും പിഎം കെയേഴ്സിലൂടെ ഇന്ത്യ ഇത് നിറവേറ്റുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...