ജമ്മുവിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു

ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായി അപകടത്തിൽ 4 മലയാളികൾ ഉൾപ്പെടെ അ‍ഞ്ചുപേർ മരിച്ചു.സോജിലപാസിലാണ് കാർ കൊക്കയിലേക്ക് മറിഞ്ഞത്.മരിച്ച മലയാളികള്‍ നാല് പേരും പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ്. മരിച്ച ഡ്രൈവര്‍ അജാസ് അഹമ്മദ് ഷാ ജമ്മുകശ്മീരിലെ ഗന്ധര്‍ബള്‍ സ്വദേശിയാണ്. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ശ്രീനഗർ –ലേ ദേശീയപാതയിൽ വച്ചു ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ടാറ്റാ സുമോ വാഹനത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്‌നേഷ്, ഡ്രൈവർ ജമ്മു സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്.  മരിച്ച നാല് മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും

ഒപ്പമുണ്ടായിരുന്ന രാജേഷ്, അരുൺ, മനോജ്‌ എന്നിവർ പരുക്കേറ്റ് ആശുപത്രിയിൽ തുടരുകയാണ്. ഇവരിൽ മനോജിന്റെ നില ഗുരുതരമാണ്.മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനും, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും സർക്കാർ തലത്തിൽ ജമ്മുകശ്മീർ അധികൃതരുമായി ബന്ധപ്പെട്ടിട്ടു. AIMA അടക്കമുള്ള മലയാളി സംഘടനകളും സഹായം ഉറപ്പാക്കാൻ രംഗത്തുണ്ട്.

അപകടത്തിൽ പാലക്കാട് സ്വാദേശികൾ മരിച്ച സംഭവത്തിൽ മന്ത്രി എംബി രാജേഷ് അനുശോചിച്ചു.സംഭവം വേദനിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ടു. ജമ്മുകശ്മീര്‍ അധികൃതരുമായി ചീഫ്‌സെക്രട്ടറി ബന്ധപ്പെട്ടു. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്നും എംബി രാജേഷ് പറഞ്ഞു.

Latest Stories

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

2024 ടി20 ലോകകപ്പ്: ഇവരെ ഭയക്കണം, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരം

കിഫ്ബിയെ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ക്രിമിനൽ പശ്ചാത്തലത്തിലാകാം ചെയ്യുന്നത്, അതിന് ജാമ്യം കിട്ടുമല്ലോ; അശ്വന്ത് കോക്കിനെതിരെ ഭീഷണിയുമായി സിയാദ് കോക്കർ

'മുസ്ലീം കുട്ടികള്‍ക്ക് മാത്രം പഠന സഹായം'; മലബാര്‍ ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം; താക്കീതുമായി മുംബൈ ഹൈക്കോടതി; സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ടൊവിനോയുമായുള്ള തര്‍ക്കത്തിനിടെ വിവാദ സിനിമ ഓണ്‍ലൈനില്‍ എത്തി! കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍

ഈ സീസണിൽ എന്നെ ഞെട്ടിച്ച ടീം അവന്മാരാണ്, ഇത്രയും ദുരന്തമാകുമെന്ന് കരുതിയില്ല; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

ടി20 ലോകകപ്പ് 2024: ടീം തിരഞ്ഞെടുപ്പില്‍ അനിഷ്ടം, ഇന്ത്യന്‍ സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു