'ഹിന്ദുത്വത്തെ ഐ.എസിനോട് താരതമ്യം ചെയ്തു'; സൽമാൻ ഖുർഷിദിന് എതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്റെ ‘സൺറൈസ് ഓവർ അയോദ്ധ്യ: നേഷൻ ഹുഡ് ഇൻ ഔർ ടൈംസ്’ എന്ന പുസ്തകത്തിൽ ഹിന്ദുത്വത്തെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തർപ്രദേശ് കോടതി ഇന്ന് ഉത്തർപ്രദേശ് പൊലീസിനോട് നിർദ്ദേശിച്ചു.

ഖുർഷിദിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങൾ ഹിന്ദുത്വത്തെ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യം ചെയ്തതിനാൽ ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശുഭാംഗി തിവാരി (156(3) CrPC പ്രകാരം) നൽകിയ പരാതിയാണ് ലഖ്‌നൗ കോടതിയുടെ ഉത്തരവ്.

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശന്തനു ത്യാഗി ലഖ്‌നൗവിലെ ബക്ഷി കാ തലാബ് പൊലീസ് സ്റ്റേഷൻ ഇൻചാർജിനോട് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും വിഷയത്തിൽ ശരിയായ അന്വേഷണം ഉറപ്പാക്കാനും നിർദ്ദേശിച്ചു. എഫ്‌ഐആറിന്റെ പകർപ്പ് അടുത്ത മൂന്ന് ദിവസത്തിനകം കോടതിയിൽ സമർപ്പിക്കാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ് എഴുതിയ “സൺറൈസ് ഓവർ അയോദ്ധ്യ” എന്ന പുസ്തകത്തിന്റെ കൂടുതൽ പ്രസിദ്ധീകരണ/പ്രചാരണത്തിനെതിരെ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ