ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധ സ്ഥിരീകരിച്ചത് 32,080 പേർക്ക്​ 

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ്  സ്ഥിരീകരിച്ചത്  32,080 പേർക്കാണ്​ . ഇതോടെ ആകെ ചികിൽസയിലുള്ളവരുടെ എണ്ണം 3,78,909 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 36.635 പേർ കഴിഞ്ഞ ദിവസം മാത്രം രോഗമുക്​തി തേടി.

ഇതുവരെ 92,15,581 പേർക്കാണ്​ രോഗം ഭേദമായത്​. 94.66 ശതമാനമാണ്​ രോഗമുക്​തിനിരക്ക്​. 97,35,850 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 402 പേർ രോഗംബാധിച്ച്​ മരിക്കുകയും ചെയ്​തു. ഇതോടെ ആകെ മരണസംഖ്യ 1,41,360 ആയി ഉയർന്നു.

അതേസമയം, രാജ്യത്ത്​ കോവിഡ്​ വാക്​സിൻ എപ്പോൾ എത്തുമെന്നതിൽ ബുധനാഴ്​ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ്​ സൂചന. ഫൈസർ, സെറം ഇൻസ്​റ്റിറ്റ്യൂട്ട്​, ഭാരത്​ ബയോടെക്​ തുടങ്ങിയ കമ്പനികളാണ്​ വാക്​സിന്​ അനുമതി തേടി സർക്കാരിനെ സമീപിച്ചിരിക്കുന്നത്​.

Latest Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്

'ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ആഗ്രഹിച്ചത്'; വല്ലാത്തൊരു സമാധാനക്കേടിലാണ്, വിധി വന്നശേഷം പെൺകുട്ടിയെ വിളിച്ചിട്ടില്ല; ലാൽ

തിരഞ്ഞെടുപ്പ് ദിവസം അടൂര്‍ പ്രകാശിന്റെ മലക്കം മറിച്ചില്‍, താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പം; കെപിസിസി തള്ളിപ്പറഞ്ഞതോടെ ദിലീപ് പിന്തുണയില്‍ തിരുത്തല്‍