കുട്ടിയെ രക്ഷിക്കുന്നതിനിടെ 30 പേർ കിണറ്റിൽ വീണു, രക്ഷാപ്രവർത്തനം തുടരുന്നു

വ്യാഴാഴ്ച മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ 30 ഓളം പേർ കിണറ്റിൽ വീണു. കിണറ്റിൽ വീണ ആൺകുട്ടിയെ രക്ഷപ്പെടുത്താൻ ഗ്രാമവാസികൾ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ആളുകളുടെ ഭാരം കാരണം കിണർ ഇടിഞ്ഞുവീഴുകയായിരുന്നു.

ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഗഞ്ച് ബസോദയിലാണ് സംഭവം.

20 പേരെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിൾ 10 പേർ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുകയാണ്. രക്ഷപ്പെടുത്തിയവർക്ക് നിസാര പരിക്കുകളുണ്ട്. അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തനം തുടരുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ പറഞ്ഞു.

ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഇരകൾക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Latest Stories

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും, തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തി മത്സരം അല്ല ; ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും: മുഹമ്മദ് റിയാസ്

'ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകൾ; ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർ ഉറപ്പായും പരാജയപ്പെടും : കെ. മുരളീധരൻ

മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി; അടുത്ത കാബിനറ്റ് മെയ് 5ന്

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കാന്‍ ശ്രമം; പുനലൂരിൽ ചില്‍ഡ്രന്‍സ് ഹോമിലെ കുക്കും വാര്‍ഡനും കസ്റ്റഡിയില്‍

വാണിജ്യ ഗ്യാസ് വില വര്‍ധന: ഹോട്ടലുടമകൾ ഈ മാസം ആറിന് കടകൾ അടച്ചിടും