'25 പാർട്ടികൾ വിട്ടു നിന്നു, ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുത്തത് 25 പാര്‍ട്ടികള്‍'; കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന ആവശ്യമുയർത്തി മല്ലികാർജുൻ ഖർഗെ

കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഡൽഹിയിൽ ചേർന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിന് ശേഷമാണ് മല്ലികാർജുൻ ഖർഗെ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും യോഗത്തിൽ നിന്നും വിട്ടുനിന്നെങ്കിലും യോഗത്തില്‍ 25 പാർട്ടികൾ പങ്കെടുത്തു. മമതാ ബാനർജി ഉൾപ്പെടെയുള്ളവർ യോഗത്തിനെത്തി.

പരീക്ഷാക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യാസഖ്യം. എസ്ഐആർ വിഷയത്തിൽ ചിഫ് ജസ്റ്റിന് കത്തയക്കാൻ യോഗം തീരുമാനിച്ചു. സാമ്പത്തികസ്ഥിതി വിലകയറ്റം, തൊഴിലില്ലായ്മ , കർഷക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം രണ്ട് മാസത്തിലൊരിക്കൽ ഇന്ത്യാ സഖ്യം യോഗം ചേരാൻ ധാരണയായി. ഓഗസ്റ്റ് എട്ടിന് ഹൈദരബാദിൽ അടുത്ത യോഗം ചേരാനും തീരുമാനിച്ചു. സഖ്യത്തിൻ്റെ പൊതുനിലപാട് എല്ലാവരും ഉയർത്തി പിടിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഐ പ്രതിനിധി പി സന്തോഷ്കുമാർ എം പി പ്രതികരിച്ചു.

Latest Stories

'നാടിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയ പദ്ധതി, കിഫ്ബിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു വികസന സംവിധാനം മുന്നോട്ടുവെക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല'; തോമസ് ഐസക്

'നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു നടൻ ഷർട്ട് ഇടാത്ത ചിത്രം അയച്ചു തന്നു, സംഗീതലോകത്ത് പ്രശസ്‌തനായ ഒരു വ്യക്‌തി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു'; ഇൻഡസ്ട്രിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

ജനസംഖ്യാ സ്ഥിരതയിലേക്കുള്ള ഇന്ത്യയുടെ യാത്ര: ജനനനിരക്കിലെ ചരിത്രപരമായ ഇടിവും പുതിയ വികസന പ്രതിസന്ധികളും

സിബിഎസ്ഇ മൂല്യനിർണയം; കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നോട്ടീസ്

കാഫിർ സ്ക്രീൻഷോട്ട് കേസ്; ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഗുണഫലം ലഭ്യമാകുക ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും, നടപടിക്രമങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി

'മരണ വീട്ടിൽ വരുന്നത് തന്നെ സെൽഫി എടുക്കാനായിട്ട്, ഇങ്ങനെ കുറെയെണ്ണം'; ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ, ഉത്തരവാദി വനംവകുപ്പ്'; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം

"ഓഡിറ്റർമാർ കണ്ടില്ലേ, നിക്ഷേപകർ ചോദിച്ചില്ലേ? ₹15 ലക്ഷം കോടിയുടെ ദുരൂഹത”രാജേഷ് എക്സ്പോർട്സ് കേസിലെ അദൃശ്യ ചോദ്യങ്ങൾ?