നാഗാലാൻഡിലെ 12 ബി.ജെ.പി നേതാക്കൾ തൃണമൂലിൽ ചേരും; നിഷേധിച്ച് ബി.ജെ.പി നേതൃത്വം

തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ പാർട്ടിയിൽ നിന്നുള്ള ഒരു നേതാവും കൊൽക്കത്തയിൽ പോയിട്ടില്ലെന്ന് നാഗാലാൻഡിലെ ഒരു ബിജെപി നേതാവ്. പാർട്ടിക്കുള്ളിൽ താൻ അന്വേഷിച്ചെന്നും പാർട്ടി നേതാക്കൾ ആരും കൊൽക്കത്തയിലില്ലെന്ന് ഉറപ്പാണെന്നും നേതാവ് ലെവി റെങ്മ പറഞ്ഞു. “കൊൽക്കത്തയിൽ എത്തിയവർ മറ്റേതെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരിക്കാം നാഗാലാൻഡിൽ നിന്നല്ല,” അദ്ദേഹം പറഞ്ഞു.

അതൃപ്തരായ 12 പാർട്ടി നേതാക്കൾ നാഗാലാൻഡിൽ നിന്നും കൊൽക്കത്തയിലേക്ക് പോയെന്നും അവർ ടിഎംസി നേതൃത്വത്തെ കാണുമെന്നും ബിജെപി വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഇവരിൽ സിറ്റിംഗ് എംഎൽഎമാരല്ലാത്ത 12 പേരും ഏതാനും മുതിർന്ന നേതാക്കളുടെ പ്രവർത്തന ശൈലിയിൽ അതൃപ്തരാണെന്നും വൃത്തങ്ങൾ പറഞ്ഞു.

നാഗാലാൻഡിൽ രണ്ട് വർഷം മുമ്പാണ് ബിജെപിക്കുള്ളിൽ വിള്ളലുണ്ടായത്. പല ജില്ലാ പ്രസിഡന്റുമാരും പാർട്ടിയിൽ പല തലങ്ങളിൽ പ്രശ്‌നം ഉന്നയിച്ചിട്ടും പ്രശ്‌നം നീളുകയാണ്. 60 അംഗ സഭയിൽ ബിജെപിക്ക് 12 എംഎൽഎമാരാണുള്ളത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം