വീടുകളും സ്ഥാപനങ്ങളും മുന്‍ വശവും പരിസരവും വൃത്തിയാക്കണം, ദീപാലങ്കാരം നടത്തണം ; നവകേരള സദസിനെ വരവേൽക്കാൻ നിർദേശവുമായി തദ്ദേശ സ്ഥാപനങ്ങൾ

നവകേരള സദസിനെ സ്വാഗതം ചെയ്യാന്‍ വിളക്ക് കൊളുത്തുവാൻ ആഹ്വാനം ചെയ്ത് കോഴിക്കോട്ടെ തദ്ദേശ സ്ഥാപനങ്ങൾ. വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനാണ് നിർദ്ദേശം. എല്ലാ സ്ഥാപനങ്ങളിലും വൈകീട്ട് ദീപാലങ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ സെക്രട്ടറി നോട്ടീസയച്ചു. മുഴുവന്‍ വീടുകളിലും വൈകീട്ട് ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്ത് പ്രചാരണസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.

മണ്ഡലാടിസ്ഥാനത്തില്‍ പല തദ്ദേശ സ്ഥാപനങ്ങളും ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. നാളെ വൈകീട്ട് മേമുണ്ടയില്‍ നടക്കുന്ന നവകേരള സദസിനെ സ്വീകരിക്കാന്‍ വീടുകളില്‍ ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്ത് പ്രചാരണകമ്മിറ്റിയുടെ ആഹ്വാനം. ഇന്ന് വൈകീട്ട് ആറര മുതല്‍ 7 മണി വരെ വിളക്കുകൾ തെളിയിക്കണമെന്നാണ് അറിയിപ്പിൽ പറയുന്നത്.

ഇന്നു മുതല്‍ നവകേരളസദസ് എത്തുന്ന 25 ആം തിയ്യതി വരെ നഗസരസഭ പരിധിയിലെ എല്ലാ സ്ഥാപനങ്ങളും വൈദ്യുതി ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നാണ് കൊയിലാണ്ടി നഗരസഭ അയച്ച നോട്ടീസില്‍ പറയുന്നത്.അലങ്കാരത്തിനൊപ്പം സ്ഥാപനങ്ങളുടെ മുന്‍ വശവും പരിസരവും വൃത്തിയാക്കണമെന്നും നഗരസഭ സെക്രട്ടറി, ചെയര്‍പേഴ്സണ്‍ എന്നിവരുടെ പേരില്‍ അയച്ച നോട്ടീസില്‍ പറയുന്നു.

അതേ സമയം നവകേരള സദസിന്റെ പ്രചാരണ ഘോഷയാത്രയില്‍ ജീവനക്കാരെ അണിനിരത്താന്‍ ആവശ്യപ്പെട്ട് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ വകുപ്പു മേധാവികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കത്ത് നല്‍കിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. പ്രസിഡന്‍റിന്‍റെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ സ്കൂൾക്കൂട്ടികളെ പൊരിവെയിലത്ത് നിർത്തിയതും വിവാദമായിരുന്നു.

Latest Stories

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍

പത്തനംതിട്ടയില്‍ പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും കരുതല്‍; ചേരുവകളില്‍ മാറ്റം വരുത്തുമെന്ന് ലെയ്‌സ് നിര്‍മ്മാതാക്കള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ചിത്രം ആനന്ദ് ഏകർഷിയുടെ 'ആട്ടം'; വിജയരാഘവൻ മികച്ച നടൻ

സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ അടക്കം 10 വാഗ്ദാനങ്ങള്‍; ഇത് 'കെജ്‌രിവാളിന്റെ ഗ്യാരണ്ടി'