ബിവറേജില്‍ നിന്നും മദ്യം വാങ്ങി ഒറ്റയ്ക്കടിച്ചു; ലഹരി മൂത്തപ്പോള്‍ സ്വന്തം വീടിന് തീയിട്ടു; യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കേരള പൊലീസ്

പത്തനംതിട്ടയില്‍ മദ്യപിച്ച് എത്തിയ ആള്‍ സ്വന്തം വീടിന് തീയിട്ടു. അങ്ങാടിക്കല്‍ തെക്ക് ചരുമുരുപ്പേല്‍ സുനിലാണ് സ്വന്തം വീടിന് തന്നെ തീയിട്ടത്. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. വീടിന് തീയിടുന്നത് കണ്ട് കുടുംബാംഗങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

അതിനാലാണ് ആളപായം ഉണ്ടാകാത്തത്. വീട്ടിലുണ്ടായിരുന്ന തുണികളും വിറകും കൂട്ടിയിട്ടാണ് സുനില്‍ തീ കൊളുത്തിയത്. വീടിന്റെ ഇലക്ട്രിക് ഉപകരണങ്ങള്‍, ജനാല, കതക് എന്നിവ പൂര്‍ണമായും കത്തി നശിച്ചു. അടൂരില്‍ നിന്ന് അഗ്‌നിശമന സേനാ പ്രവര്‍ത്തകരെത്തി തീയണയ്ക്കുകയായിരുന്നു. തുടര്‍ന്ന് സുനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബിവറേജില്‍ നിന്നും മദ്യം വാങ്ങി ഒറ്റയ്ക്ക് മദ്യപിച്ച ശേഷമാണ് ഇയാള്‍ വീടിന് തീയിട്ടതെന്ന് കൊടുമണ്‍ പൊലീസ് വ്യക്തമാക്കി.

Latest Stories

IPL 2024: ടി20 ലോകകപ്പില്‍ കോഹ്ലി കളിക്കേണ്ട പൊസിഷനും കളിക്കേണ്ട രീതിയും വ്യക്തം

ഇനി എന്നെ കുറ്റം പറയേണ്ട, ഞാനായിട്ട് ഒഴിവായേക്കാം; അവസാന മത്സരത്തിന് മുമ്പ് അതിനിർണായക തീരുമാനം എടുത്ത കെഎൽ രാഹുൽ; ടീം വിടുന്ന കാര്യം ഇങ്ങനെ

IPL 2024: ബോളർമാരെ അവന്മാർക്ക് മുന്നിൽ പെട്ടാൽ കരിയർ നശിക്കും, പണ്ടത്തെ ഓസ്‌ട്രേലിയയുടെ ആറ്റിട്യൂട് കാണിക്കുന്ന ഇന്ത്യൻ താരമാണവൻ; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ജീവനെടുക്കുന്നു, അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്; പകരം വഴിപാടുകളില്‍ തുളസിയും തെച്ചിയും

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം; സമരം അവസാനിപ്പിച്ച് യൂണിയനുകള്‍; യാത്രക്കാര്‍ക്ക് ആശ്വാസം

IPL 2024: തത്ക്കാലം രോഹിതും ധവാനും വാർണറും സൈഡ് തരുക, ഈ റെക്കോഡും ഇനി കിംഗ് തന്നെ ഭരിക്കും; തകർപ്പൻ പ്രകടനത്തിന് പിന്നാലെ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക