ബിവറേജസില്‍ മദ്യക്കുപ്പികള്‍ എറിഞ്ഞുടച്ച് യുവാവ്; 20,000 രൂപയുടെ നഷ്ടം!

തൃശൂരിലെ ബെവ്‌കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ മദ്യക്കുപ്പികള്‍ എറിഞ്ഞുടച്ച് യുവാവിന്റെ പ്രകടനം. മദ്യം വാങ്ങാന്‍ ബെവ്‌കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയ യുവാവ് മദ്യക്കുപ്പികള്‍ എറിഞ്ഞുടയ്ക്കുകയും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. അയ്യന്തോള്‍ പഞ്ചിക്കലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ആയിരുന്നു സംഭവം. പുതൂര്‍ക്കര തൊയകാവില്‍ അക്ഷയ് (24) ആണ് പ്രശ്‌നം ഉണ്ടാക്കിയത്.

മുപ്പതിലേറെ വിദേശമദ്യ – ബിയര്‍ കുപ്പികളാണ് യുവാവ് എറിഞ്ഞുടച്ചത്. 20,000 രൂപയുടെ നാശനഷ്ടമുണ്ടായതായി ബെവ്‌കോ അധികൃതർ പറയുന്നു. സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ നിന്ന് ബിയര്‍ കുപ്പി തുറന്ന് പരസ്യമായി യുവാവ് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മദ്യം വാങ്ങാന്‍ എത്തിയ അക്ഷയ് കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിയോട് പ്രകോപനപരമായി സംസാരിച്ചതില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കമെന്ന് മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറയുന്നു. 4 വനിതാ ജീവനക്കാരും 2 പുരുഷ ജീവനക്കാരുമാണ് ഇവിടെ ഉണ്ടായിരുന്നത്.

ഇവര്‍ക്കു നേരെ ഭീഷണി മുഴക്കി കൊണ്ട് യുവാവ് സൂപ്പര്‍ മാര്‍ക്കറ്റിന് അകത്ത് തലങ്ങുംവിലങ്ങും നടന്ന് മദ്യക്കുപ്പികള്‍ അടിച്ച് പൊട്ടിക്കുകയായിരുന്നു. യുവാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത വനിതാ ജീവനക്കാരിയെ ഉന്തുകയും കുപ്പിച്ചില്ല് ഉയര്‍ത്തി അവര്‍ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് വെസ്റ്റ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. പ്രതിയെ വിട്ടയച്ചതില്‍ ബെവ്‌കോ ജീവനക്കാര്‍ക്ക് പരാതിയുണ്ട്.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ