യുപിയിലെ സ്കൂളിൽ നടന്ന ഹേറ്റ് ക്രൈമിനെതിരെ പ്രതിഷേധം; " യു ആർ മൈ ഫ്രണ്ട് ഐ ആം വിത്ത് യു " ക്യാംപയിൻ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

യുപിയിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ സഹപാഠികളെക്കൊണ്ട് മർ‌ദ്ദിച്ച സംഭവത്തിൽ ഇരയായ മുസ്ലീം ബാലനൊപ്പം നിൽക്കുകയാണ് സോഷ്യൽ മീഡിയ. സംഭവത്തിൽ പ്രതിഷേധിക്കുന്നതിനോടൊപ്പം തന്നെ കുട്ടികൾക്കായി  ക്യാംപയിനും തുടക്കമായി. യു ആർ മൈ ഫ്രണ്ട് ഐ ആം വിത്ത് യു എന്ന പോസ്റ്റർ കുട്ടികളുടെ കയ്യിൽ കൊടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം.

തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കുട്ടികളുടെ എൻജിഒ ആയ ചൈൽഡ് ട്രസ്റ്റിന്റെ  ഭാരവാഹിയായ മായ എസ് പരമശിവം തന്റെ ഫെ്യ്സ്ബുക്ക് പേജിലൂടെ തുടങ്ങിവച്ച ക്യാംപയിൻ പ്രമുഖരടക്കം നിരവധിപ്പേരാണ് ഇതിനോടകം ഷെയർ ചെയ്തിരിക്കുന്നത്.

യു ആർ മൈ ഫ്രണ്ട് ഐ ആം വിത്ത് യു എന്ന ടാഗ് ലൈനുമായാണ് ക്യാംപയിൻ തുടങ്ങിയിരിക്കുന്നത്.ഈ രാജ്യത്ത് ഏറ്റവും സാഹോദര്യത്തോടെ സ്നേഹത്തോടെ, സഹജീവികളാട് അനുകമ്പയോടെ ജീവിക്കേണ്ടതുണ്ടെന്ന് കുട്ടികളോട് പറയുകയാണ് ഇതിലൂടെ ചെയ്യുന്നത്.

കുറിപ്പിന്റെ പൂർണ രൂപം;


ഒരു ക്യാംപയിൻ തുടങ്ങുകയാണ്.

ഈ രാജ്യം ഇപ്പോഴും മതത്തിൻ്റെയും ജാതിയുടെയും നിറത്തിൻ്റെയും പേരിൽ മനുഷ്യരെ ആക്രമിക്കുന്ന, കൊന്നൊടുക്കുന്ന, വംശീയവിദ്വേഷം അതിൻ്റെ പരകോടിയിൽ കുഞ്ഞുങ്ങളിലേക്ക് പോലും പകർത്തുന്നവരുടേതാണെന്ന് പറഞ്ഞ് കൊടുക്കാൻ ഇവിടുത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആവില്ല. ആ ഉത്തരവാദിത്തം നാം സ്വയമേ ഏറ്റെടുക്കേണ്ടതുണ്ട്. കുട്ടികൾ രാജ്യത്തെ അറിഞ്ഞ് വളരട്ടെ.

ഈ രാജ്യത്ത് ഏറ്റവും സാഹോദര്യത്തോടെ സ്നേഹത്തോടെ, സഹജീവികളാട് അനുകമ്പയോടെ ജീവിക്കേണ്ടതുണ്ടെന്ന് എൻ്റെ വീട്ടിലെ കുഞ്ഞിനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്.
ഈ ക്യാംപയിനിൽ എല്ലാവരും കുട്ടികളെ പങ്കെടുപ്പിക്കൂ. കഴിയാവുന്നവർ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റർ Print എടുത്തോ, എഴുതിയോ കുട്ടികളുടെ കയ്യിൽ കൊടുത്ത് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുക. ആ കുഞ്ഞിനടുത്ത് നമ്മുടെ കുട്ടികളുടെ ഐക്യദാർഢ്യവും ആലിംഗനങ്ങളും സ്നേഹവുംഎത്തുന്നത് വരെ അത് വ്യാപിക്കട്ടെ.”

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ