'വൈകാതെ കേരളത്തിലേക്ക് തിരിച്ചു വരും'; ശബരിമലയില്‍ ദര്‍ശനം നടത്തി യതീഷ് ചന്ദ്ര ഐ.പി.എസ്

വൈകാതെ കേരളത്തിലേക്ക് തിരിച്ചു വരുമെന്ന് യതീഷ് ചന്ദ്ര ഐപിഎസ്. ശബരിമലമലയില്‍ ദര്‍ശനം നടത്താനെത്തിയപ്പോഴായിരുന്നു യതീഷ് ചന്ദ്രയുടെ ഈ പ്രതികരണം. എന്നും സന്തോഷത്തോടെ ഓര്‍ക്കുന്ന സ്ഥലമാണ് ശബരിമലയെന്നും വൈകാതെ കേരളത്തിലേക്ക് തിരിച്ചു വരുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ശബരിമല യുവതി പ്രവേശന സമരകാലത്ത് ശബരിമലയിലെ സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന യതീഷ് ചന്ദ്ര അന്ന് ഏറെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നിലവില്‍ ബംഗളുരു ഡിസിപിയാണ് യതീഷ് ചന്ദ്ര.

മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ആദ്യദിനം തന്നെ പമ്പയിലും സന്നിധാനത്തും വന്‍ തീര്‍ഥാടകത്തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചക്ക് രണ്ടു മണിയോടെ തന്നെ വലിയ നടപ്പന്തല്‍ നിറഞ്ഞു കവിഞ്ഞിരുന്നു.

മൂന്ന് മണിയോടെ തീര്‍ഥാടകരുടെ നിര ശരംകുത്തി വരെ നീണ്ടു. 45,000 ഓളം തീര്‍ഥാടകരാണ് വെള്ളിയാഴ്ച ദര്‍ശനം നടത്തിയത്. ശനിയാഴ്ച മുതല്‍ എട്ടാം തീയതി വരെയുള്ള ദിവസങ്ങളില്‍ തൊണ്ണൂറായിരത്തിന് മുകളില്‍ തീര്‍ഥാടകരാണ് ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്തിരിക്കുന്നത്.

Latest Stories

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍