കോട്ടയത്തും കൊല്ലത്തും കാട്ടുപോത്ത് ആക്രമണം; മൂന്ന് മരണം

കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ  കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചു.  എരുമേലിയിൽ ചാക്കോച്ചൻ പുറത്തേൽ (65), പ്ലാവനാക്കുഴിയിൽ തോമസ് എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലിൽ ഇടമുളക്കൽ സ്വദേശി സാമുവൽ വർഗീസും (65) മരിച്ചു.

പ്രവാസിയായ സാമുവൽ വർഗീസ്  കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇന്ന് രാവിലെ വീടിനോട് ചേർന്ന തോട്ടത്തിൽ നിൽക്കുമ്പോൾ  സാമുവലിനെ കാട്ടുപോത്ത് പിന്നിൽനിന്ന ്ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചാക്കോച്ചൻ വീടിന്റെ പൂമുഖത്ത് ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. പെട്ടന്ന് പാഞ്ഞുവന്ന കാട്ടുപോത്ത് ചാക്കോച്ചനെ ആക്രമിക്കുകയായിരുന്നു. ചാക്കോച്ചൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തോട്ടത്തിൽ ജോലിയിലിരിക്കെയാണ്  തോമസിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഇരുവരേയും ആക്രമിച്ച ശേഷം കാട്ട് പോത്ത് കാടിനകത്തേക്ക് ഓടി മറയുകയായിരുന്നു. ഗുരുതരാവസ്ഥയിലായ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും  മരണപ്പെട്ടു.

പൊലീസും വനംവകുപ്പ്  ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ  പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

Latest Stories

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി