എന്തിന് പുറത്താക്കി?; കെ.പി.സി.സി പ്രസിഡന്റിന്‍റേത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം: സ്റ്റീഫന്‍ ജോര്‍ജ്

വിട്ടുപോയ ഘടകകക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്ന ചിന്തന്‍ശിബിരത്തിലെ കോണ്‍ഗ്രസ് പ്രമേയം വൈകി വന്ന വിവേകമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫന്‍ ജോര്‍ജ്. എന്തിന് പുറത്താക്കി എന്നാണ് ആദ്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യേണ്ടത്. കെ.പി.സി.സി പ്രസിഡന്റിന്റേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്നും സ്റ്റീഫന്‍ ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണമെന്നു കേരള കോണ്‍ഗ്രസ്, എല്‍ജെഡി എന്നിവരുടെ പേര് പരാമര്‍ശിക്കാതെയാണ്  ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നത്. യുഡിഎഫിലേക്ക് തിരിച്ച് പോകേണ്ട സാഹചര്യമില്ലെന്നാണ് ഇരുകൂട്ടരുടെയും നിലപാട്.

ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണ്. അതില്‍ ഊന്നി പ്രചാരണം വേണം. ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണം. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നു കയറാന്‍ ഉള്ള ബിജെപി ശ്രമത്തിന് തടയിടണണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു.

യുഡിഎഫ് വിപുലീകരിക്കണമെന്ന വി കെ ശ്രീകണ്ഠന്‍ എംപിയുടെ രാഷ്ട്രീയപ്രമേയത്തിനൊപ്പം, ചിന്തന്‍ ശിബിരത്തില്‍ നേതാക്കള്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'; സണ്ണി ജോസഫ്

'തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും, ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ്'; കെ സുരേന്ദ്രൻ

'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു'; വിമർശിച്ച് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; വടക്കന്‍ കേരളം വിധിയെഴുതുന്നു, ഒൻപതുമണിവരെ പോളിംഗ് 8.82%

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് സഞ്ജു സാംസണുമായിട്ടാണ്': വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി