'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകി അഡ്വ. ബൈജു നോയൽ. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ സംസ്ഥാന മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഭരണഘടനയെ അപമാനിച്ചതിന് അന്വേഷണം നേരിടുന്നയാളെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുതെന്നും കത്തിലുണ്ട്.

ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരെ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ആളാണ് അഡ്വ. ബൈജു നോയൽ. മന്ത്രിയായ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി പ്രഥമദൃഷ്യാ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടെന്നും അതിനാലാണ് തുടരന്വേഷണത്തിന് നിർദേശിച്ചതെന്നും മന്ത്രിയെ ഒഴിവാക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.

അതേസമയം ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും മന്ത്രി സജി ചെറിയാന്‍റെ രാജി വെക്കേണ്ടെന്നായിരുന്നു സിപിഎം നിലപാട്. ധാര്‍മ്മികതയുടെ പേരിൽ ഒരു വിഷയത്തിൽ ഒരു തവണ മതി രാജിയെന്ന വിചിത്ര വാദം നിരത്തിയാണ് മന്ത്രിക്കുള്ള പാർട്ടി പിന്തുണ. ഈ സാഹചര്യത്തിലാണ് അഡ്വ. ബൈജു നോയൽ ഗവർണർക്ക് കത്ത് നൽകിയത്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി