നഷ്ടപ്പെടുന്നത് സ്വര്‍ണ്ണ വ്യാപാര മേഖലയുടെ വിശ്വാസ്യത

ഏകദേശം എണ്ണായിരത്തോളം ചെറുതും വലുതുമായ ജ്വല്ലറികള്‍ അടങ്ങുന്ന വലിയൊരു വ്യാപാരമേഖലയാണ് കേരളത്തിലെ സ്വര്‍ണ്ണ വിപണി, ലക്ഷക്കണക്കിന് കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് ഈ ജ്വല്ലറികള്‍ക്കെല്ലാം കൂടിയുള്ളത്. 450 ടണ്ണിലധികം സ്വര്‍ണ്ണമാണ് ഇവയിലൂടെ വിറ്റു പോകുന്നതും. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ബ്രാന്‍ഡുകള്‍ പലതും കേരളത്തില്‍ നിന്നുള്ളവയുമാണ്. വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് എക്കാലവും ജനങ്ങള്‍ കാണന്നതും.

കൂട്ടത്തോടെ പൊട്ടിയ ബ്‌ളേഡ് കമ്പനികള്‍ മുതല്‍ ആടു തേക്ക് മാഞ്ചിയം വരെയുള്ള തട്ടിപ്പുകള്‍ ധാരാളം കേരളീയര്‍ കണ്ടിട്ടുണ്ട്. നിക്ഷേപിക്കുന്നവര്‍ക്ക് യാതൊരു ഗ്യാരന്റിയും നല്‍കാതെ സ്വര്‍ണ്ണവും പണവുമായി ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്ന ജ്വവല്ലറി ഗ്രൂപ്പുകളും ഇപ്പോള്‍ കേരളത്തില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുകയാണ്. അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് പോലുള്ളവയാകട്ടെ വളരെ ഉയര്‍ന്ന ശതമാനമാണ് തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ലാഭവിഹിതമായി വാഗ്ദാനം ചെയ്യുന്നത്.

രാഷ്ട്രീയ നേതാക്കള്‍ വരെ ഉള്‍പ്പെട്ട പ്രമാദമായ നിരവധി ജ്വല്ലറി തട്ടിപ്പുകള്‍ അടുത്തയിടെ കേരളത്തിലുണ്ടായി. തമിഴ്‌നാട്ടിലെ പ്രണവ്, കേരളത്തിലെ അവതാര്‍ തുടങ്ങിയ ജ്വല്ലറി തട്ടിപ്പുകളില്‍ കണ്ട പ്രത്യേകത ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ താരങ്ങളെ ബ്രാന്‍ഡ് അംബാസിഡര്‍മ്മാരായി ഉപയോഗിച്ചു കൊണ്ടാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും അതു വഴി വമ്പന്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്തത് എന്നാണ്. ഇതിലെല്ലാം സമാനമായി തോന്നുന്ന ഏക ഘടകം പൊലീസ് കേസെടുത്താലും ബന്ധപ്പെട്ടവരെ അറസ്റ്റു ചെയ്താലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും അവരുടെ ആയുഷ്‌കാല സമ്പാദ്യം അതിലൂടെ നഷ്ടമാകുന്നു എന്നതാണ്. ഓരോ ദിവസവും നിരവധി ജ്വല്ലറികളാണ്് കേരളത്തില്‍ മുളച്ചു പൊന്തുന്നത്. അനൗദ്യോഗിക കണക്കനുസരിച്ച് ഇപ്പോള്‍ അവയുടെ എണ്ണം പന്തീരായിരത്തിനടുത്താണ്.

അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിനെപ്പോലുള്ളവര്‍ ജനങ്ങളില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ മതത്തെയും വിശ്വാസത്തെയും വരെ ദുരുപയോഗം ചെയ്യുന്നു. മുമ്പ് കേരളത്തില്‍ കാണാത്ത വിധത്തിലുള്ള ഒരു കച്ചവട തന്ത്രമാണിത്. പരിപാവനമെന്ന് വിശ്വസിക്കുന്ന മതത്തെയും മത ബിംബങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് ജനങ്ങളില്‍ നിന്നും വന്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും അവക്കൊന്നും യാതൊരു പരിരക്ഷയും, ഉറപ്പും നല്‍കാതിരിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ നൂറു പേരുകളില്‍ നൂറു ജ്വല്ലറികള്‍ തുടങ്ങുക, അവയിലെല്ലാം പലവിധ നിക്ഷേപ പദ്ധതികള്‍ ഉണ്ടാക്കുക, വലിയ ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിക്ഷേപങ്ങള്‍ സ്വീകരിക്കുക തുടങ്ങിയവയൊന്നും സ്വര്‍ണ്ണ വിപണയിലെ ആരോഗ്യകരമായ മല്‍സരത്തിന് സഹായമാകുന്നതല്ല. തുടങ്ങി ഏതാനും മാസങ്ങള്‍ കൊണ്ട് എങ്ങിനെയാണ് ഒരു ജ്വല്ലറിക്ക് വന്‍ പലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കഴിയുക? എങ്ങിനെയാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു ജ്വല്ലറി ലാഭകരമാക്കുക? എന്ത് കൊണ്ടാണ് ഒരു ബില്‍ഡിംഗില്‍ തന്നെ വ്യത്യസ്ത പേരുകളില്‍ ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുകയും അവയെല്ലാം ഒരു ജ്വല്ലറി ഗ്രൂപ്പിന്റേതാണെന്ന് പരസ്യങ്ങളിലൂടെ അവകാശവാദമുന്നയിക്കുകയും ചെയ്യുന്നത്? വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്ക് പോലും ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നില്ല.

സ്വര്‍ണ്ണത്തിന്റെ വിലയും അതോടൊപ്പം പണിക്കൂലിയും ചേര്‍ത്താണ് സ്വര്‍ണ്ണാഭരണത്തിന്റെ വിലയിടുന്നത്. ദശാബ്ദങ്ങളായി കേരളത്തിലെ ജ്വല്ലറികള്‍ ഇത്തരത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ തങ്ങള്‍ പണിക്കൂലി ഈടാക്കു്‌ന്നേയില്ലന്ന് ഒരു ജ്വല്ലറി പറയുമ്പോള്‍ മറ്റ് ജ്വല്ലറികള്‍ വര്‍ഷങ്ങളോളും മനപ്പൂര്‍വ്വം ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു എന്ന തരത്തിലുള്ള തെറ്റിദ്ധാരണയാണ് മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നത്. ഇത് ഒരു ആരോഗ്യകരമായ ഒരു വ്യാപാര രീതിയല്ല. ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ സ്വര്‍ണ്ണ വ്യാപാര മേഖലയുടെ വിശ്വാസ്യതയെ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നതാണ് യാഥാര്‍ത്ഥ്യം.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്