'കൊലനടന്നത് ഇറാനിലായിരുന്നെങ്കിലോ?, മദ്ധ്യസ്ഥ ശ്രമങ്ങളോട് വഴങ്ങില്ല'; നിമിഷപ്രിയ കേസിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്‌ദുൾ ഫത്താഹ് മഹ്ദി

നിമിഷപ്രിയ കേസിൽ ഇറാൻ ഇടപെടുന്നതിനെതിരെ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്‌ദുൾ ഫത്താഹ് മഹ്ദി. കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു നിലപാട് എന്നാണ് മഹ്ദി ചോദിച്ചത്. വിഷയത്തിൽ ഇറാൻ ഇടപെടാൻ സന്നദ്ധത അറിയിച്ചുള്ള വാർത്തകൾ പങ്കുവച്ചുകൊണ്ടാണ് മഹ്ദി ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

അതിവേഗത്തിലുള്ള നീതിപൂർവമായ ശിക്ഷ മാത്രമാണ് നടപ്പാക്കേണ്ടതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അബ്‌ദുൾ ഫത്താഹ് മഹ്‌ദി. ശിക്ഷ നടപ്പിലാക്കാത്തതിലൂടെ കുടുംബത്തിൻ്റെ അവകാശമാണ് തടയുന്നതെന്നും വിമർശിച്ചു. മദ്ധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ലെന്നും നീതി മാത്രമാണ് ആവശ്യമെന്നും തലാലിൻ്റെ സഹോദരൻ നേരത്തേ വ്യക്തിമാക്കിയിരുന്നു.

2017 ജൂലായ് 25ന് യമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യമൻ പൗരൻ തലാൽ അബ്‌ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. പാസ്പോർട്ട് പിടിച്ചെടുത്ത ശേഷം നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.

Latest Stories

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതി; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിനെതിരെ കേസെടുത്ത് പൊലീസ്, വിഡിയോ ഷെയര്‍ ചെയ്തവരും പ്രതികളാകും

വായു മലിനീകരണത്തില്‍ വലഞ്ഞു ഡല്‍ഹി; എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലും 50% വര്‍ക്ക് ഫ്രം ഹോം, ലംഘിക്കുന്നവര്‍ക്ക് പിഴ

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണം; മന്ത്രിമാർക്ക് നിർദേശം നൽകി മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത, പരാതി നൽകി

'തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ വ്യാപക അക്രമം നടക്കുന്നു, ബോംബുകളും വടിവാളുകളുമായി സംഘങ്ങൾ അഴിഞ്ഞാടുന്നു'; വി ഡി സതീശൻ

'ചുണയുണ്ടെങ്കിൽ തെളിവുകൾ ഹാജരാക്ക്'; വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ

തൊഴിൽ ഉണ്ടാക്കുന്ന കോർപ്പറേറ്റുകൾ, തൊഴിൽ നഷ്ടപ്പെടുന്ന രാജ്യം

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റന്നാള്‍

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ