'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു'; വിമർശിച്ച് മുഖ്യമന്ത്രി

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഇപ്പോള്‍ വന്നതിനെക്കാള്‍ അപ്പുറത്തുള്ളത് ഇനി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവര്‍ത്തിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. ലൈംഗിക അതിക്രമത്തിന് ഇരയായ യുവതികള്‍ പരാതി പറയാന്‍ ഭയപ്പെട്ടത് എന്തിനെന്ന് ചിന്തിക്കണമെന്നും ഇത് വളരെ ഗൗരവതരമായ വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിസ്സഹായയായ യുവതികള്‍ യഥാര്‍ഥ വസ്തുത പുറത്തുപറയാന്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊന്നുതള്ളുമെന്നാണ് അവര്‍ക്കെതിരായ ഭീഷണിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു കാര്യം ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവില്‍ നിന്ന് ഉണ്ടാകുന്നത് എങ്ങനെയെന്ന് ചിന്തിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനെ വിമര്‍ശിച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സര്‍ക്കാരും ജനങ്ങളും സമൂഹവും അതിജീവിതയ്‌ക്കൊപ്പമാണ്. അതില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈംഗിക വൈകൃതമുള്ള ആളുകളെ സംരക്ഷിക്കുന്നവരെ സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest Stories

സ്വർണ വില വീണ്ടും താഴോട്ട്, പവന് 240 രൂപ കുറഞ്ഞു; 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ

മുഖ്യ എതിരാളി ബിജെപി, പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞത്; താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു : രമേശ് പിഷാരടി

ഇസ്രായേലിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; ഇതിന് പ്രതികാരം ചെയ്യുമെന്ന് IRGC

എനിക്ക് ആരുടെയും തലയും വാലും ആകേണ്ട, എനിക്ക് ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടം: സഞ്ജു സാംസൺ

ധോണിയുടെ ആവശ്യമില്ല, ചെന്നൈയെ നയിക്കാൻ സഞ്ജുവും ഋതുരാജുമുണ്ട്: എ ബി ഡിവില്ലിയേഴ്സ്

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്