'വെള്ളാപ്പള്ളി നടേശന്‍ പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണം', അദ്ദേഹത്തെ കാറില്‍ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണെന്ന് എംഎ ബേബി; എസ്ഡിപിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ല

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ വെള്ളാപ്പള്ളി നടേശന്‍ നടത്തിയതെന്ന് അദ്ദേഹം തന്നെ ആലോചിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. അക്കാര്യത്തില്‍ സിപിഎം അന്ന് തന്നെ പ്രസ്താവന ഇറക്കിയതാണെന്നും എംഎ ബേബി പറഞ്ഞു. അദ്ദേഹത്തെ കാറില്‍ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണെന്നും അന്ന് മുഖ്യമന്ത്രി കാറില്‍ കയറ്റിയില്ലെങ്കില്‍ അതും വിവാദമായേനെയെന്നും എംഎ ബേബി പറഞ്ഞു.

കോഴിക്കോട് മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംഎ ബേബി. പേരാമ്പ്ര വിഷയത്തില്‍ ടിപി രാമകൃഷ്ണന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടണമെന്നും എംഎ ബേബി പറഞ്ഞു. നടത്തപ്പെട്ട പ്രതികരണം തന്റെ അറിവൊടെയല്ല എന്നാണ് ടിപി പറയുന്നത്. മതമാണ് പ്രശ്‌നം എന്നൊരു ലീഗ് നേതാവ് പ്രസംഗിക്കുന്നത് കേട്ടു. അങ്ങനെയൊക്കെയും ഈ നാട്ടില്‍ നടക്കുന്നുണ്ട്. എസ്ഡിപിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ ഏതെങ്കിലും പാര്‍ട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണം എന്നു തീരുമാനിച്ചാല്‍, സ്വഭാവ ശുദ്ധിയില്ലാത്ത വോട്ട് സ്വീകരിക്കരുതെന്നു പറയുന്നത് ബിജെപിയുമായി ബന്ധം ഉണ്ടാക്കിയവരാണെന്നും എം എ ബേബി പറഞ്ഞു. എസ്ഡിപിഐയുടെ പല പ്രവര്‍ത്തനവും ആര്‍എസ്എസിന്റെ അജണ്ടകള്‍ക്ക് ന്യായീകരണമാകുന്നതാണെന്നും ജമാ അത്തെ ഇസ്ലാമി അതിനേക്കാള്‍ കൂടുതല്‍ ആര്‍എസ്എസിനു സഹായകമാകുന്ന സമീപനം സ്വീകരിക്കുന്നുവെന്നും എംഎ ബേബി പറഞ്ഞു.

എല്‍ഡിഎഫിന്റെ പ്രകടന പത്രിക പ്രവര്‍ത്തന പത്രികയാണ്. ബിജെപിക്കു കേരളത്തിലെ പ്രകടന പത്രികയില്‍ എന്തും പറയാം. യുഡിഎഫ് നേരിടുന്നത് അസ്തിത്വ പ്രതിസന്ധിയാണെന്നും എംഎ ബേബി പറഞ്ഞു. ലീഗില്‍ ആഭ്യന്തര പ്രശ്‌നം നടക്കുകയാണ്. വനിതാ ലീഗ് ജനറല്‍ സെക്രട്ടറി രാജി വെച്ചുവെന്നും അദ്ദഹേം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷം എല്‍ഡിഎഫില്‍ നിന്നും അകന്നു പോകണം എന്ന തരത്തില്‍ ആഖ്യാനം ചമക്കുകയാണ്. ബിജെപി ഡീല്‍ എന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ യുഡിഎഫ് – ബിജെപി ഡീല്‍ നടന്നിരുന്നുവെന്നും എംഎ ബേബി ആരോപിച്ചു. ജനസംഘകാലം മുതല്‍ കോണ്‍ഗ്രസ് ബന്ധം ഉണ്ടാക്കിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളിലെ രണ്ടു പഞ്ചായത്തുകളില്‍ യുഡിഎഫ് ബിജെപിയും, എന്‍ഡിഎ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരിക്കുന്നുണ്ട്. ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് എവിടെയെങ്കിലും ഭീഷണി ഉണ്ടായാല്‍ അത് എതിര്‍ത്ത സര്‍ക്കാരുകളാണ് എല്‍ഡിഎഫ് സര്‍ക്കാരുകളെന്നും എംഎ ബേബി പറഞ്ഞു. രാജീവ് ഗാന്ധി ആര്‍എസ്എസുമായി ഡീല്‍ ഉണ്ടാക്കിയിരുന്നുവെന്നും എംഎ ബേബി പറഞ്ഞു.

Latest Stories

'കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി'; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

'കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ 94% അനുയായികളും ഇന്ത്യക്കാര്‍'; ബിജെപിക്ക് കണക്കുസഹിതം മറുപടി നൽകി അഭിജീത്ത്

'പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്, ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്'; അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന് പൊന്നമ്മ ബാബു

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

അംഗരക്ഷകർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലി; മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അവരുടെ ചുമതലയാണ്; യുഡിഎഫിൻ്റേത് പ്രതികാര നടപടി: ഇ.പി. ജയരാജൻ

'ബംഗാളിൽ രാഹുൽഗാന്ധി എതിർക്കുമ്പോൾ കേരളത്തിൽ നിയമനം, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം'; പി രാജീവ്

ടിവികെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ല, അവർ നിലനിൽക്കുന്നത് നമ്മുടെ കാരുണ്യത്തിൽ; കുട്ടി അമ്മയെ തിരയുന്നപോലെ വോട്ടർമാർ ഡിഎംകെയെ വീണ്ടും തിരയും: എം. കെ. സ്റ്റാലിൻ

ബലിപെരുന്നാൾ; കേരളത്തില്‍ മെയ് 28-നും അവധി പ്രഖ്യാപിച്ചു

'സ്ത്രീകളുടെ ശരീരം ജനസംഖ്യ വർധനവിനുള്ള ഉപകരണമല്ല'; മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡുവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ

'എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പ്, ടിനി ടോമിനെതിരായ അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം'; ലക്ഷ്മിപ്രിയ