'വേടന്റെയും ഗൗരിയുടെയും പാട്ട് സാഹിത്യത്തിന് ഇണങ്ങുന്നതല്ലെന്ന അഭിപ്രായം കിട്ടി, ഒഴിവാക്കാൻ തീരുമാനിച്ചു'; കാലിക്കറ്റ് വി സി

കാലിക്കറ്റ് സര്‍വകലാശാലയിലെ ബി എ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്നും റാപ്പര്‍ വേടന്റേയും ഗായിക ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതിൽ പ്രതികരിച്ച് സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ പി രവീന്ദ്രന്‍. ഇരുവരുടെയും പാട്ട് ബി എ മലയാളം ആയതു കൊണ്ട് സാഹിത്യത്തിന് ഇണങ്ങുന്നത് അല്ലെന്ന അഭിപ്രായം കിട്ടിയെന്നും അതിനാൽ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും വി സി പറഞ്ഞു.

അക്കാദമിക് വിഷയത്തെ രാഷ്ട്രീയ പ്രശ്‌നമായി കൂട്ടി കലര്‍ത്തരുതെന്നും വി സി പറഞ്ഞു. സംഗീതം ആണോ സാഹിത്യം ആണോ താരതമ്യം ചെയ്യേണ്ടത് എന്ന ആലോചന വന്നെന്നും അപ്പോഴാണ് വിഷയ വിദഗ്ധരെ ആശ്രയിച്ചതെന്നും വി സി പറഞ്ഞു. കാലിക്കറ്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ മാത്രം ആണ് വിഷയ വിദഗ്ധര്‍ ഉള്ളൂ എന്ന ചിന്ത പാടില്ലെന്നും വി സി പ്രതികരിച്ചു.

‘ബി എ മലയാളം ആയതു കൊണ്ട് സാഹിത്യത്തിന് ഇണങ്ങുന്നത് അല്ലെന്ന അഭിപ്രായം കിട്ടി, ഒഴിവാക്കാന്‍ തീരുമാനിച്ചു. ഗൗരി ലക്ഷ്മി ചൊല്ലിയതും, കോട്ടക്കല്‍ നാട്യ സംഘത്തിലെ ഒരാള്‍ ചൊല്ലിയതും തമ്മിലെ താരതമ്യം ആണ് മറ്റൊരു വിഷയം. അത് സംഗീത പഠനത്തിന് അല്ലെ? മലയാള സാഹിത്യത്തില്‍ ആവിശ്യം ഇല്ലാലോ’, അദ്ദേഹം പറഞ്ഞു.

Latest Stories

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും