വയനാട് ദുരന്തം: 'അമിത് ഷാ തെറ്റിദ്ധരിപ്പിക്കുന്നു, ഒരു രൂപപോലും കേന്ദ്രം നല്‍കിയിട്ടില്ല'; ആഞ്ഞടിച്ച് മുഖ്യമന്ത്രി

വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തം വിവാദമാക്കി മാറ്റാന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്നും കേരളം കണക്ക് നല്‍കാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റിനെയും ജനങ്ങളെയും ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ്. ഇല്ലാത്ത കാലാവസ്ഥാറിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ പരാമര്‍ശിച്ചു. ഓഗസ്റ്റ് 17ന് 1202 കോടിയുടെ പ്രാഥമിക സഹായം കേരളം ചോദിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയിട്ടില്ല, എല്ലാം യഥാരീതിയില്‍ സമര്‍പ്പിച്ചു. പ്രധാനമന്ത്രി വന്നുപോയിട്ട് 100 ദിവസമായി. നിവേദനം നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

583 പേജുള്ള സമഗ്രമായ റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. PDNA തയ്യാറാക്കാന്‍ ചുരുങ്ങിയത് മൂന്ന് മാസം വേണം. ദുരിതാശ്വാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇത് സമര്‍പ്പിക്കുന്നത്. ആന്ധ്രയ്ക്ക് 3448 കോടിയും ബീഹാറിന് 11500 കോടിയും കേന്ദ്രം നല്‍കി. കേന്ദ്രം കേരളത്തിന് ഒരു രൂപ പോലും നല്‍കിയിട്ടില്ല.

തീവ്ര സ്വാഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ എംപിമാര്‍ക്ക് ഒരു കോടി വീതം ചെലവഴിക്കാന്‍ സാധിക്കും. എസ്ഡിആര്‍എഫില്‍ ഫണ്ട് ഉണ്ട് എന്ന വാദം ശരിയല്ല. സാധാരണ നിലയ്ക്ക് കിട്ടുന്ന ഫണ്ട് മാത്രമാണ് ഉള്ളത്. വയനാടിന് പ്രത്യേകം ഫണ്ട് കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി തകർത്ത് രഹസ്യാന്വേഷണ വിഭാഗം; രണ്ട് പേർ അറസ്റ്റിൽ

IPL 2025: അത് വെറും ഒരു വിക്കറ്റ് ആയിരുന്നില്ല, ഏപ്രിൽ 13 ലെ ആ ഒരൊറ്റ പന്ത് മാറ്റിയത് മുംബൈയുടെ തലവര; തിരിച്ചുവരവിന് കളമൊരുക്കിയത് ആ മത്സരം

എറണാകുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരി പീഡനത്തിനിരയായി, അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ; പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

IPL 2025: ബവുമ ചേട്ടാ അങ്ങനെ ആ റെക്കോഡ് ഒറ്റക്ക് വിഴുങ്ങേണ്ട, അതുല്യ നേട്ടത്തിൽ സൗത്താഫ്രിക്കൻ താരത്തിനൊപ്പം സൂര്യകുമാർ യാദവ്; അടുത്ത മത്സരത്തിൽ അത് സംഭവിച്ചാൽ ചരിത്രം

IPL 2025: സച്ചിനും കോഹ്‌ലിയും രോഹിതും അല്ല, സുനിൽ ഗവാസ്കറിന് ശേഷം സാങ്കേതിക കഴിവിൽ ഏറ്റവും മികച്ച താരം അവൻ; അപ്രതീക്ഷിത തിരഞ്ഞെടുപ്പുമായി നവ്‌ജോത് സിംഗ് സിദ്ധു ; കൂടെ ആ അഭിപ്രായവും

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു