കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന വിഷു ബംബർ BR109 ലോട്ടറിയുടെ ഫലം പുറത്ത്. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫിസില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനില്‍ ഡി എന്നയാളാണ് ഏജന്‍റ്. വിഷു ബംപർ ഭാഗ്യക്കുറിയിൽ റെക്കോർഡ് വില്പനയാണ് നടന്നത്.
ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റ് മാർക്ക് വിറ്റുവെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.
വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് തുടങ്ങി. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം VA 616453, VB 372020, VC 348224, VD 252972, VE 649598, VG 367998 ടിക്കറ്റുകള്‍ക്ക് ലഭിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബംബർ നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.