ദൃശ്യ കൊലക്കേസ്‌; പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

വിനീഷിനെ മഞ്ചേരി സബ് ജയിലിലാണ് പാർപ്പിച്ചിരുന്നത്. രാത്രിയോടെ ഇയാള്‍ സെല്ലിനകത്തു വെച്ച് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വിനീഷ് ഛര്‍ദിക്കുന്നത് കണ്ട് എത്തിയ ജയിൽ അധികൃതര്‍ ഇയാളെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.

ഈ മാസം 17നാണ് കൊലപാതകം നടന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് 21കാരിയെ യുവാവ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ദൃശ്യയെ കൊലപ്പെടുത്തും മുന്നെ ദൃശ്യയുടെ പിതാവിന്റെ കട ഇയാള്‍ കത്തിച്ചിരുന്നു. ഈ കേസില്‍ വിനീഷിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്.

Latest Stories

'കേരളം തൂക്കി യുഡിഎഫ്'; 100 കടന്ന് മുന്നേറ്റം, സിപിഎം കോട്ടകൾ തകർത്തു

'ജനവിധി അംഗീകരിക്കുന്നു, ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും'; കെ ടി ജലീൽ

ഫ്‌ലക്‌സ് ബോര്‍ഡില്ലാതെ സൈക്കിളില്‍ നടത്തിയ പ്രചാരണം; ചാണ്ടി ഉമ്മന്‍ 50,000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്

'നമ്മൾ ജയിച്ചു അപ്പ'; പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ചാണ്ടി ഉമ്മൻ

തമിഴ്‌നാട്ടിൽ നൂറ് കടന്ന് ടിവികെ; എം.കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ

'രണ്ടില വാടി കൊഴിഞ്ഞു'; മത്സരിച്ച 12 ഇടങ്ങളിലും പിന്നിൽ

ഫേസ്ബുക്ക് ബയോയിൽ നിന്ന് 'CM' നീക്കി പിണറായി വിജയൻ, 'സിപിഎം പിബി' അംഗമെന്ന് മാത്രം

അസമിൽ എൻഡിഎ മുന്നിൽ; ജലുക്ബാരിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുന്നേറ്റം

അധികാരം ഉറപ്പിച്ച് യുഡിഎഫ്; സംസ്ഥാനത്ത് ആഘോഷം തുടങ്ങി, അഞ്ചാം റൗണ്ടിലും പിണറായി പിന്നിൽ

ബംഗാളിൽ ലീഡിൽ കേവലഭൂരിപക്ഷം കടന്ന് ബിജെപി; ഭവാനിപൂരിൽ ശക്തമായ തിരിച്ചുവരവ് നടത്തി മമത ബാനർജി