'അമ്മയുടെ കഴുത്തിൽ ഷാൾ മുറുക്കി, കരയുന്നത് കണ്ടപ്പോൾ ചുറ്റിക കൊണ്ട് തലക്കടിച്ച് മരണം ഉറപ്പാക്കി'; അഫാന്റെ മൊഴി പുറത്ത്

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മൊഴി പുറത്ത്. ഉച്ചക്ക് 12 മണിയോടെയാണ് അമ്മയെ ആക്രമിക്കുന്നതെന്നും വഴക്കിട്ട ശേഷം കഴുത്തിൽ ഷാൾ മുറുക്കിയെന്നും അഫാൻ പൊലീസിന് മൊഴി നൽകി. അമ്മ മരിച്ചെന്നു കരുതി വീട് പൂട്ടി, ചുറ്റിക വാങ്ങി നേരെ പാങ്ങോട് എത്തി അമ്മൂമ്മയെ കൊന്നു. അവിടെ നിന്നും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്നു ചുറ്റിക കൊണ്ട് തലക്കടിച്ചുവെന്നും അഫാൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം, ഇന്നലെ നടന്ന തെളിവെടുപ്പിൽ യാതൊരു ഭാവ ഭേദവുമില്ലാതെയായിരുന്നു അഫാൻ്റെ പെരുമാറ്റം. മുത്തശ്ശിയെ കൊന്ന രീതി പൊലീസിന് ഒരു ഭാവമാറ്റവുമില്ലാതെയാണ് വിവരിച്ചു നൽകിയത്. ബാഗിൽ ആയുധം വച്ച് വീട്ടിലെത്തിയെന്നും ആദ്യ കൊലക്കു പോകുന്നതിന് മുമ്പ് അമ്മയുടെ കഴുത്ത് ഞെരിച്ച് തല ചുമരിൽ ഇടിച്ചിരുന്നുവെന്നും അഫാൻ പറഞ്ഞു. എന്നാൽ കതക് തുറന്ന് കയറിയപ്പോൾ അമ്മ നിലത്ത് കിടന്ന് കരയുന്നത് കണ്ടു വീണ്ടും തലക്കടിച്ച് മരണം ഉറപ്പാക്കിയെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പാങ്ങോട്ടെ സൽമാ ബീവിയുടെ വീട്ടിലെത്തി പത്ത് മിനുട്ടിൽ തെളിവെടുപ്പ് പൂർത്തിയാക്കി വെഞ്ഞാറമൂട്ടിലെ അഫാന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. വെഞ്ഞാറമൂട്ടിലെ വീടിന് മുൻപിലും ആളുകൾ തടിച്ചുകൂടിയിരുന്നു. വീട്ടിൽ വെച്ച് അമ്മയെ ആക്രമിച്ചതും സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്നും തെല്ലും ഭാവ വ്യത്യാസമില്ലാതെ അഫാൻ വിശദീകരിച്ചു.

അഫാൻ സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയ വീട്ടിൽ അര മണിക്കൂർ തെളിവെടുപ്പ് നീണ്ടുനിന്നു. തുടർന്ന് അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി ഏഴോടെ പാങ്ങോട് സ്റ്റേഷനിലെത്തിച്ചു. മുത്തശിയെ കോലപ്പെടുത്തിയ കേസിൽ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്