വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

vellappally പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് വെറുപ്പ് വിലയ്ക്ക് വാങ്ങുന്ന ആളാണെന്ന് വെള്ളാപ്പള്ളി നടേശന്‍. വിഡി സതീശന് പക്വതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവിന് വേണ്ട മെയ്‌വഴക്കം സതീശനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മന്നം ജയന്തിയോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ രമേശ് ചെന്നിത്തലയെ മുഖ്യപ്രഭാഷകനായി എന്‍എസ്എസ് ക്ഷണിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളി വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സാമുദായിക സംഘടനകളോട് രാഷ്ട്രീയ നേതാക്കള്‍ അടുപ്പം പുലര്‍ത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സാമുദായിക നേതാക്കന്‍മാരുമായി പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണം. അതിന് ചെന്നിത്തലയെ മാതൃകയാക്കണം. ചെന്നിത്തല ഇരുത്തം വന്ന നേതാവാണ്. അത്തരത്തിലാണ് ചെന്നിത്തലയെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. എന്‍എസ്എസുമായി അകന്ന് നില്‍ക്കാന്‍ പാടില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

എസ്എന്‍ഡിപി-എന്‍എസ്എസ് നേതൃത്വങ്ങളോട് സതീശനേക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണ്. വിഡി സതീശന്റെ നാക്ക് മോശമാണ്. പക്വതയില്ലാതെ വെറുപ്പ് വിലയ്ക്ക് വാങ്ങുന്ന ആളാണ് വിഡി സതീശന്‍. എസ്എന്‍ഡിപി-എന്‍എസ്എസ് നേതൃത്വങ്ങളോട് നിലവില്‍ സതീശന്‍ അത്ര നല്ല ബന്ധത്തിലല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Latest Stories

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; ഇതിന് പ്രതികാരം ചെയ്യുമെന്ന് IRGC

എനിക്ക് ആരുടെയും തലയും വാലും ആകേണ്ട, എനിക്ക് ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടം: സഞ്ജു സാംസൺ

ധോണിയുടെ ആവശ്യമില്ല, ചെന്നൈയെ നയിക്കാൻ സഞ്ജുവും ഋതുരാജുമുണ്ട്: എ ബി ഡിവില്ലിയേഴ്സ്

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല