സുകുമാരന്‍ നായര്‍ ഈഴവ വിരോധി; സമുദായ സംഘടനയുടെ പരസ്യ വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്ന് വെളളാപ്പളളി

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഈഴവ വിരോധിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എന്‍എസ്എസ് നേതൃത്വം മാടമ്പി സ്വഭാവമാണ് കാണിക്കുന്നതെന്നും വെളളാപ്പളളി നടേശന്‍ കുറ്റപ്പെടുത്തി. ഉപതിരഞ്ഞെടുപ്പില്‍ നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിക്കുക. ആരെയും പിന്താങ്ങില്ലെന്നും വെളളാപ്പളളി മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിന് പരസ്യമായി പിന്തുണ നല്‍കുന്ന എന്‍എസ്എസ് നിലപാട് ശരിയല്ല. ഒരു സമുദായ സംഘടന പരസ്യമായി വോട്ടു തേടുന്നത് കേരളത്തെ ഭ്രാന്താലയമാക്കുന്നതിന്റെ സ്പീഡ് കൂട്ടുന്ന നടപടിയാണ്. കേരളം ഭ്രാന്താലയമാകില്ലെങ്കിലും വിഷത്തുളളി വീഴ്ത്താന്‍ ഇതുവഴി സാധിക്കുമെന്നും വെളളാപ്പളളി പറഞ്ഞു.ഒരാള്‍ വോട്ടുതേടി ഇറങ്ങുമ്പോള്‍ മറ്റുളളവരും ഇത്തരത്തില്‍ ഇറങ്ങില്ലേ. ഇത് സമുദായ  ധ്രുവീകരണത്തിന് ഇടയാക്കും. ജാതി വിദ്വേഷം ഉണ്ടാക്കാനെ ഇത് ഉപകരിക്കൂവെന്നും വെളളാപ്പളളി പറഞ്ഞു.

നിലവിലെ എന്‍എസ്എസ് നേതൃത്വത്തിന് ഈഴവ വിഭാഗത്തോട് എപ്പോഴും അവഗണനയാണ്. ഈഴവന്‍ മുഖ്യമന്ത്രിയായാല്‍ തേജോവധം ചെയ്യുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. സവര്‍ണനെ ഉയര്‍ന്ന തലങ്ങളില്‍ പ്രതിഷ്ഠിക്കണമെന്ന ഒറ്റ ചിന്ത മാത്രമേ അവര്‍ക്ക് ഉളളൂ. മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത വിളിക്കുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിഎസിനെയും ചീത്തവിളിച്ചു. പിന്നോക്ക വിഭാഗങ്ങളോട് പ്രത്യേകിച്ച് ഈഴവവിഭാഗത്തോട് കടുത്ത നിലപാടാണ് നിലവിലെ എന്‍എസ്എസ് നേതൃത്വം സ്വീകരിക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് പറഞ്ഞാല്‍ എല്ലാ നായന്മാരും കേള്‍ക്കണമെന്നില്ല. കുടുംബയോഗങ്ങള്‍ പലതും സമാധാനത്തോടെയല്ല അവസാനിച്ചിട്ടുളളത്. നിരവധിപ്പേര്‍ എന്‍എസ്എസ് നേതൃത്വത്തിന്റെ നിലപാടിന് എതിരെ ശബ്ദം ഉയര്‍ത്തിയില്ലേ എന്നും വെളളാപ്പളളി ചോദിച്ചു. രാജ്യത്തിന്റെ മഹാഭൂരിപക്ഷം സമ്പത്തും ഇവരല്ലേ കൊണ്ടു പോകുന്നതെന്നും വെളളാപ്പളളി ചോദിച്ചു.

അരൂരില്‍ പ്രവചനം സാധ്യമല്ല. രണ്ടുകൂട്ടരും വാശിയോടെയാണ് മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുക. ആരെയും പിന്താങ്ങില്ലെന്നും വെളളാപ്പളളി പറഞ്ഞു.

Latest Stories

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ