വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു; ഗൺമാനെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യം

കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു. വ്യാജ പരാതി നൽകിയ വീണാ ജോർജിന്റെ ഗൺമാനെതിരെ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തങ്ങൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പാർട്ടിയുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്നും കേസിൽ ജയിലിൽ കിടന്ന കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് അതുൽ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് 16 ദിവസമാണ് താൻ ജയിലിൽ കിടന്നത്. ഭരണകൂട വേട്ടയാണ് നടന്നത്. നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാൻ പുതിയ സർക്കാർ ഇടപെടണമെന്നും എം സി അതുൽ പ്രതികരിച്ചു.

പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ച് വീണാ ജോർജിന്റെ കഴുത്തിന് പരിക്കേൽപ്പിച്ചെന്നായിരുന്നു ഗൺമാന്റെ മൊഴി. എന്നാൽ ഇതിൽ നിന്നും വിരുദ്ധമായി കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമാണെന്നായിരുന്നു പിന്നീട് വീണാ ജോർജ് പൊലീസിൽ മൊഴി നൽകിയത്.

ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ച വീണാ ജോർജ്ജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. വീണാ ജോർജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്ഐആർ.

Latest Stories

പാർവ്വതി പുത്തനാർ മുതൽ തേജസ്വിനി വരെ; നദികളും കായലുകളും കനാലുകളും നേരിടുന്ന അസ്തിത്വ പ്രതിസന്ധിയുടെ അന്വേഷണാത്മക റിപ്പോർട്ട്; കേരളത്തിന്റെ മരിക്കുന്ന ജലധമനികൾ

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഈ സീസണിലെ ആദ്യ റെഡ് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്; നാല് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി

'ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു, അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകും'; ഫാത്തിമ തഹിലിയക്കെതിരെ സമസ്ത നേതാവ്

'സഹോദരിയുടെ ഭർത്താവായത് കൊണ്ടല്ല, നല്ലൊരു പൊതുപ്രവർത്തകനായതു കൊണ്ട്'; ബന്ധുനിയമനത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്

'വീണ ഇടനിലക്കാരി പ്രതി പിണറായി, ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി'; ഷോൺ ജോർജ്

ദില്ലി ദുരന്തം: കത്തിയത് ഒരു കെട്ടിടമല്ല, ഇന്ത്യയുടെ വിശ്വാസ്യതയാണ്

'മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യംവെച്ച്, വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ എന്താണ് കുഴപ്പം'; എകെ ബാലൻ

മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, ഇഡി അന്വേഷണം തുടരും

വരുമാനം നല്ല നിലയില്‍ നിലച്ചു, സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം; കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി

'എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും, പോസ്‌റ്റ് വന്നത് എന്റെ അറിവോടെയല്ല'; ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ആയെന്ന് സജ്‌ന നൂർ