'ഗവർണറും മുഖ്യമന്ത്രിയും എൽപി സ്കൂളിലെ കുട്ടികളെ പോലെ, തമ്മിൽ കണ്ടാൽ മിണ്ടില്ല' . ഇതൊക്കെ ആരെ കാണിക്കാനെന്ന് വിഡി സതീശൻ

ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണറും മുഖ്യമന്ത്രിയും എൽപി സ്കൂളിലെ കുട്ടികളെ പോലെ തമ്മിൽ കണ്ടാൽ മിണ്ടില്ല. ഇതൊക്കെ ആരെ കാണിക്കാൻ? ഇതാണോ രാഷ്ട്രീയം? രാഷ്ട്രീയം തുറന്നു പറയണം, കേന്ദ്ര ഗവൺമെന്റിനെതിരെ സമരം ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തു കാണിക്കണമെന്നും അതിനുള്ള ചങ്കൂറ്റം ഉണ്ടാവണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സർക്കാരിന് ഇരട്ടത്താപ്പ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം പാടില്ല. ഗവർണർക്ക് സുരക്ഷ നൽകേണ്ട സർക്കാരും മുഖ്യമന്ത്രിയും ഗവർണറെ വഴിയിൽ തടയാൻ വിദ്യാർത്ഥി സംഘടനയെ പറഞ്ഞുവിടുന്നു. രാഷ്ട്രീയ നാടകമാണ് ഇവിടെ നടക്കുന്നത്. ഇതാണോ കേന്ദ്രവിരുദ്ധ സമരമെന്നും വി.ഡി സതീശൻ ചോദിച്ചു.തങ്ങൾ ഒരുകാര്യത്തിനും ഗവർണർക്ക് പിറകെ പോയിട്ടില്ല. ഗവർണറുമായി ഒത്തുതീർപ്പ് നടത്തുന്നത് സർക്കാരാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ vs സർക്കാർ നാടകം നടക്കുമെന്നും സതീശൻ ആരോപിച്ചു.

ഇതേ ഗവർണർ നിയമസഭയെ അവഹേളിച്ചു. റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി സംസ്ഥാന സർക്കാരിനെതിരെയും പിണറായി വിജയനെതിരെയും രൂക്ഷ വിമർശനം നടത്തി. മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. ഗവർണർക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി ജീവിക്കുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ