'അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാരാകുന്നു. തൊലിക്കട്ടി അപാരം!'; അന്ന് മത്സ്യബന്ധനത്തിന് മരണമണിയെന്ന് പറഞ്ഞവർ ഇപ്പോൾ ക്രെഡിറ്റെടുക്കുന്നു, പരിഹസിച്ച് സതീശൻ

വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് നടക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ യുഡിഎഫിനെതിരെ 6000 കോടിയുടെ അഴിമതി ആരോപിച്ച പിണറായി വിജയൻ ഇപ്പോൾ വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കുന്നുവെന്നാണ് സതീശന്റെ പരിഹാസം. ഉമ്മൻ ചണ്ടിയുടേയും യുഡിഎഫ് സർക്കാരിൻ്റെയും ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിൻ്റേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

വിഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ആറായിരം കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടാണ് വിഴിഞ്ഞം പദ്ധതിയെന്ന് ആരോപണം ഉന്നയിച്ച ആളാണ് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ.
കടൽക്കൊള്ള , മത്സ്യബന്ധനത്തിന് മരണമണി, കടലിന് കണ്ണീരിൻ്റെ ഉപ്പ് തുടങ്ങിയ തലക്കെട്ടുകൾ നിരത്തിയത് അന്നത്തെ ദേശാഭിമാനി.
ഇന്ന് ഇവരെല്ലാം ചേർന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാരാകുന്നു. തൊലിക്കട്ടി അപാരം!
ഉമ്മൻ ചാണ്ടിയുടെയും #UDF സർക്കാരിൻ്റെയും ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിൻ്റേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാം.

Latest Stories

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല

വൈരാഗ്യത്തോടെയാണ് പൊലീസ് സംസാരിച്ചത്, പരാതിക്കാര്‍ക്ക് പിന്നില്‍ ആരുടെയോ കുബുദ്ധി, മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് വിശ്വാസം: കൃഷ്ണകുമാര്‍

‘കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം’; പ്രതിഷേധങ്ങള്‍ ജാള്യത മറക്കാനെന്ന് മന്ത്രി പി പ്രസാദ്

'അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിന് പിന്നാലെ രാജിവെച്ച് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ

കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ്; തട്ടിക്കൊണ്ടുപോയി പണം അപഹരിച്ചതായി പരാതി

രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ സിപിഎം നിലപാട് ഉറച്ചതെന്ന് എം വി ഗോവിന്ദന്‍; 'പൊതു ഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളംപോലെ ഉപയോഗിക്കാന്‍ പാടില്ല'

'ഷൈനിൻ്റെ പരിക്ക് ഗുരുതരമല്ല, പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല'; അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി

'മിനിട്സിൽ മാറ്റം വരുത്തി, പരിപാടി ഒഴിവാക്കി'; രാജ്ഭവനിലെ പരിപാടി ഒഴിവാക്കിയതിൽ കൃഷി മന്ത്രിയുടെ ഓഫീസ് അയച്ച കത്ത് പുറത്ത്

രാജ്ഞി വരുന്നു.. അറ്റ്‌ലീയുടെ സര്‍പ്രൈസ് പ്രഖ്യാപനം; ഗംഭീര ആക്ഷന്‍ രംഗങ്ങളുമായി ദീപിക പദുക്കോണ്‍, ഇനി അല്ലു അര്‍ജുന്റെ നായിക

'സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം, റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കണം'; ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്ഥാൻ