എത് ഉന്നതന്റെ വിഭാഗീയ പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് വി.ഡി; കോണ്‍ഗ്രസില്‍ ഇനി വേണ്ടത് 'യു' ഗ്രൂപ്പെന്ന് തരൂര്‍; ചേരിതിരിഞ്ഞ് പോര്

കേരളത്തിലെ കോണ്‍ഗ്രസില്‍ എത് ഉന്നതന്‍ വിഭാഗീയ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസില്‍ ഒരു തരത്തിലുമുള്ള വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സംഘടനാ തീരുമാനം എല്ലാവരുമായി ആലോചിച്ചിട്ടാണ് കെ.പി.സി.സി അധ്യക്ഷന്‍ സ്വീകരിക്കുന്നത്. അതു മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശശി തരൂരിനെ ഉന്നമിട്ട് സതീശന്‍ വ്യക്തമാക്കി. എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിന് തുരങ്കം വെയ്ക്കാന്‍ ആരെയും അനുവദിക്കില്ല.
ശശി തരൂരിന്റെ പര്യടനത്തെപ്പറ്റി കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്നും താന്‍ എന്തിനാണ് പറയുന്നതെന്നും സതീശന്‍ ഇന്നലെ മാധമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടിക്കൊരു സംവിധാനമുണ്ട്. എല്ലാവരും കയറി പറയേണ്ടതില്ല. അത് ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കലല്ല തന്റെ ലക്ഷ്യമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. രണ്ട് യു.ഡി.എഫ്. എം.പിമാര്‍ യു.ഡി.എഫ്. ഘടകകക്ഷിയുടെ നേതാക്കളെ കണ്ട് സംസാരിക്കുന്നതില്‍ അസാധാരണത്വമൊന്നുമില്ല. ചിലര്‍ പറയുന്നു ഗ്രൂപ്പുണ്ടാക്കുന്നു, വിഭാഗീയനീക്കമാണ് എന്നൊക്കെ. എന്നാല്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ഒരു സാധ്യതയും ഇല്ല, അതിനുള്ള താല്‍പര്യവുമില്ല. കോണ്‍ഗ്രസിനകത്ത് ‘എ’യും ‘ഐ’യും ഒക്കെ കൂടുതലാണ്. ‘ഒ’യും ‘ഇ’യുമൊന്നും വേണ്ട. അഥവാ ഒരു അക്ഷരമാണ് വേണ്ടതെങ്കില്‍ ‘യു’ആണ് വേണ്ടത്. യുണൈറ്റഡ് കോണ്‍ഗ്രസ് ആണ് ആവശ്യമുള്ളത്. ഞങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടിയും യു.ഡി.എഫിന് വേണ്ടിയും സ്വന്തം വിശ്വാസത്തിന് വേണ്ടിയും സംസാരിക്കുകയാണെന്ന് പാണക്കാട് സാദിഖലി തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂര്‍ പറഞ്ഞു.

. എംകെ രാഘവന്‍ എംപിയോടൊപ്പമായിരുന്നു തരൂര്‍ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരേയും കൂട്ടിക്കൊണ്ടുവരുന്ന രാഷ്ട്രീയമാണ് അത്യാവശ്യം. അതാണ് എന്റെ വിശ്വാസം. അതിന്റെ അടയാളമായി ലീഗ് ഇത്തരത്തില്‍ ഒരു സംഗമം നടത്തിയത് വളരെ ഇഷ്ടപ്പെട്ടു. രാജ്യത്തിന് ഒരു സന്ദേശം കൊടുക്കണം. വര്‍ഗീയതയ്ക്ക് പകരം എല്ലാവരേയും കൂട്ടിക്കൊണ്ടുവന്ന് ഒരുമിച്ച് ഭാരതത്തിന്റെ ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കണം എന്ന വിശ്വാസം, അതാണ് അവരുടേയും ഞങ്ങളുടേയും. അതിന്റെ സൗഹാര്‍ദ്ദത്തിലാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്’, തരൂര്‍ പറഞ്ഞു.

Latest Stories

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി