മുഖത്ത് ക്രീം തേക്കുന്നതിലെ തർക്കം! പ്രകോപനമായത് ചുണ്ടിലെ മുറിവ്; തൃശൂർ ചിൽഡ്രൻസ് ഹോമിലെ കൊലപതകത്തിന് പിന്നിലെ വിവരങ്ങൾ പുറത്ത്

തൃശൂർ രാമവർമപുരത്തെ ഗവ. ചിൽഡ്രൻസ് ഹോമിലെ കൊലപതകത്തിന് പിന്നിൽ കുട്ടികൾക്കിടയിൽ മുഖത്ത് ക്രീം തേക്കുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് വിവരം. തർക്കത്തിന് പിന്നാലെയുണ്ടായ പിടിവലിക്കിടയിൽ പതിനഞ്ച് വയസുകാരന്റെ ചുണ്ടിൽ മുറിവേറ്റിരുന്നു. പിറ്റേദിവസം രാവിലെ മുറിവ് വേദനിച്ചതോടെ കയ്യിൽ കിട്ടിയ ചുറ്റികയുമായെത്തി പതിനേഴുകാരൻ പതിനഞ്ച് വയസുകാരന്റെ തലയ്ക്ക് ആഞ്ഞടിക്കുകയായിരുന്നുവെന്നാണ് വിവരം.

യുപി സ്വദേശിയായ അങ്കിത് ആണ് മരിച്ചത്. തർക്ക ദിവസം ജീവനക്കാർ ഇടപെട്ടായിരുന്നു ഇവരെ പിടിച്ചുമാറ്റിയത്. എന്നാൽ രാവിലെ എഴുന്നേറ്റ് പല്ലു തേയ്ക്കുമ്പോൾ ചുണ്ടിലെ മുറിവ് വേദനിച്ചതോടെ പതിനഞ്ച് വയസുകാരൻ ചുറ്റികയുമായെത്തി അങ്കിതിന്റെ തലയ്ക്ക് ആഞ്ഞടിക്കുകയായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപണിക്കായി സൂക്ഷിച്ചിരുന്ന ചുറ്റിക വെച്ചായിരുന്നു ആക്രമണം എന്ന് പൊലീസ് പറയുന്നു. ഈ സമയം രണ്ട് കെയർടേക്കർമാരാണ് ഇവിടെയുണ്ടായിരുന്നത്.

ഇന്നലെ രാവിലെയാണ് രാമവർമപുരത്തെ ഗവ. ചിൽഡ്രൻസ് ഹോമിൽ അങ്കിതിനെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ഇരിങ്ങാലക്കുടയിൽ നിന്നും 2023 ലാണ് അങ്കിത് തൃശൂർ ചിൽഡ്രൻസ് ഹോമിൽ എത്തുന്നത്. കൊല നടത്തിയ 15 വയസുകാരൻ ഒരുമാസം മുമ്പാണ് ചിൽഡ്രൻസ് ഹോമിലെത്തിയത്. സംഭവത്തിൽ കെയർടേക്കർമാർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യെ പ്രതികരിച്ചിരുന്നു.

Latest Stories

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കാന്‍ ശ്രമം; പുനലൂരിൽ ചില്‍ഡ്രന്‍സ് ഹോമിലെ കുക്കും വാര്‍ഡനും കസ്റ്റഡിയില്‍

വാണിജ്യ ഗ്യാസ് വില വര്‍ധന: ഹോട്ടലുടമകൾ ഈ മാസം ആറിന് കടകൾ അടച്ചിടും

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എ.എൻ. ഷംസീർ, ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്: പി. വി. അൻവർ

ഈ മാസം കൂടുതൽ മഴ ലഭിച്ചേക്കും; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്

ബുംറയുടെ പന്തുകൾ ഒരു ഭീഷണിയും ഉയർത്തുന്നില്ല, അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു: കെ ശ്രീകാന്ത്

വെടിനിര്‍ത്തൽ കരാറിൽ പുതിയ നിർദേശങ്ങളുമായി ഇറാൻ; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു