2026- ഓടെ സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കും: മന്ത്രി വി. ശിവന്‍കുട്ടി

വിദ്യാഭ്യാസത്തിനോടൊപ്പം തൊഴില്‍ എന്ന ആശയം നടപ്പിലാക്കി 2026 ഓടെ തൊഴിലില്ലായ്മ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച മികവ് 2023 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഠനത്തോടൊപ്പം തൊഴില്‍ എന്ന ആശയം നടപ്പിലാക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തി. മാതൃകപരമായ പ്രവര്‍ത്തനമാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് നടത്തുന്നത്. 16 ബോര്‍ഡുകളിലായി 6.7ലക്ഷം തൊഴിലാളികള്‍ക്ക് 25 കോടി രൂപയുടെ സഹായം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് ബോര്‍ഡുള്ളത്. തൊഴിലാളി അധ്വാനമാണ് ഭരണത്തുടര്‍ച്ചക്ക് കാരണമായതെന്ന ബോധ്യം ഗവണ്‍മെന്റിനുണ്ട്. തൊഴിലാളി താല്‍പര്യം സംരക്ഷിച്ചു കൊണ്ടാണ് നിലവില്‍ ഭരണം മുന്നോട്ട് പോകുന്നത്.

ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള 47 ലക്ഷം വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി 3000 കോടി രൂപ ചെലവില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിയുകയും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജീകരിക്കുകയും ചെയ്തു. ഫിന്‍ലാന്‍ഡ് മാതൃകയില്‍ സന്തോഷ സൂചികയിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സംസ്ഥാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ അദ്ധ്യാപകര്‍ക്കാവശ്യമായ പരിശീലനം നല്‍കും. ഒഡേപേകിന്റെ നേതൃത്വത്തില്‍ വിദേശ രാജ്യങ്ങളില്‍ നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞുവെന്നത് അഭിമാനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്