'യുഡിഎഫിനെ വഴിയമ്പലമായി കാണരുത്, പി വി അൻവർ സംയമനം പാലിക്കണം'; മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിനെ വഴിയമ്പലമായി കാണരുതെന്നും പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഐക്യ ജനാധിപത്യ കക്ഷിയിൽ വരുമ്പോൾ അൻവർ സംയമനം കാണിക്കണം. ഐക്യ ജനാധിപത്യ മുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ പിവി അൻവറിനെ സ്വാഗതം ചെയ്ത് കോഴിക്കോട് ബേപ്പൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരിൽ അൻവർ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം.

മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിവി അൻവറിനേയും സി കെ ജാനുവിനേയും അസോസിയേറ്റ് മെമ്പർമാരായി യുഡിഎഫിൽ ഉൾപ്പെടുത്തിയത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് നേട്ടത്തിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് യുഡിഎഫ്. ഫെബ്രുവരിക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി പ്രകടനപത്രിക പുറത്തിറക്കാൻ തീരുമാനം.

Latest Stories

'ശബരിമല സ്വര്‍ണക്കൊള്ള കേസിലെ യഥാർത്ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നു, പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാര്‍'; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയ്ക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം; രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വി ഡി സതീശന്‍; പേര് പറയിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താല്പര്യമില്ല, നേതൃത്വം കൊടുക്കാനാണ് ആഗ്രഹം'; കെ മുരളീധരൻ

ജലവും അധികാരവും: നാഗരികതയുടെ മറഞ്ഞ രാഷ്ട്രീയം

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷകളില്‍ സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി

വാളയാർ ആൾക്കൂട്ടക്കൊല കേസിൽ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകൾ; കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തതായി സൂചന

ലക്ഷം തൊട്ട് പൊന്ന്; ചരിത്രത്തിലാദ്യമായി സ്വർണവില പവന് ഒരു ലക്ഷം കടന്നു

ശബരിമല സ്വർണക്കൊള്ള; അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്, കൂടുതൽ പേർ കുടുങ്ങും

'അന്ന് ഞാൻ വിരമിക്കാൻ തീരുമാനിച്ചു, ആ ഒരു തോൽവി എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു': രോഹിത് ശർമ്മ

സഞ്ജുവിനേക്കാൾ കേമനാണ് ഗിൽ, എന്നിട്ടും അവനെ എന്ത് കണ്ടിട്ടാണ് ടീമിൽ എടുത്തത്; കട്ടക്കലിപ്പിൽ ​ഗിൽ ഫാൻസ്