സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ താനാണെന്ന സര്‍വെ ഫലം പങ്കുവെച്ച് ശശി തരൂര്‍ എംപി. സ്വകാര്യ ഏജന്‍സിയുടെ സര്‍വേ ഫലം എക്‌സിലൂടെ തരൂര്‍ പങ്കുവയ്ക്കുകയായിരുന്നു. 28.3 ശതമാനം പേര്‍ തരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടതായാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
കൂപ്പുകൈ ഇമോജിയോടെയാണ് തരൂര്‍ ഇത് പങ്കുവെച്ചത്. കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജന്‍സി വഴിയാണ് സര്‍വെ നടത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി തരൂരിന്റെ നിലപാടുകള്‍ യുഡിഎഫിന് തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫില്‍ നിന്നുള്ള അടുത്ത മുഖ്യമന്ത്രിയാകാന്‍ താന്‍ യോഗ്യനാണെന്ന സര്‍വേ ഫലവുമായി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.
കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയില്‍ കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. സിറ്റിങ് എംഎല്‍എമാരെ മാറ്റണമെന്നാണ് പങ്കെടുത്ത 62 ശതമാനം പേരും ആഗ്രഹിക്കുന്നതെന്നാണ് സര്‍വേഫലം പറയുന്നത്. 23 ശതമാനം പേര്‍ മാത്രമാണ് നിലവിലുള്ള എംഎല്‍എമാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നത്.