കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ തൂങ്ങി മരിച്ച നിലയിൽ

കോട്ടയത്ത് ഇരട്ട സഹോദരങ്ങളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നിസാറിനെയും(32) നസീറിനെയുമാണ്(32) മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാദ്ധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് കരുതപ്പെടുന്നത്.

ഇന്നു രാവിലെയാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രെയിൻ സർവീസും കൂലിപ്പണിയുമടക്കമുള്ള ജോലികൾ ചെയ്തുവരികയായിരുന്നു രണ്ടുപേരും. എന്നാൽ, കോവിഡിനെ തുടർന്ന് പണിയില്ലാതായതോടെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവർ.

മൂന്നു വർഷം മുമ്പ് നടന്ന വീട് നിർമ്മാണത്തിനായി ബാങ്കിൽ നിന്ന് 12 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. ഒരു തവണ മാത്രമാണ് വായ്പ തിരിച്ചടച്ചിട്ടുള്ളത്. കോവിഡ് കാലത്ത് പണിയില്ലാതായതോടെ വായ്പ തിരിച്ചടവിനുള്ള എല്ലാ വഴികളും അടയുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ വീട്ടിൽ നിരന്തരം എത്തിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞയാഴ്ചയും ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. ഇതിനുശേഷം മൂന്നു ദിവസത്തോളമായി നിസാറും നസീറും പുറത്തിറങ്ങാറില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതോടെയാണ് ഇവർക്ക് വലിയ കടബാദ്ധ്യതയുള്ള വിവരം അറിയുന്നത്.

പൊലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി