'കൊട്ടാരക്കര ക്ഷേത്രത്തിലെ മേല്‍ശാന്തി വാടകവീട്ടിൽ പ്രസാദം തയ്യാറാക്കിയ സംഭവം'; റിപ്പോര്‍ട്ട് തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കൊട്ടാരക്കര ക്ഷേത്രത്തിലെ മേല്‍ശാന്തി വാടകവീട്ടിൽ പ്രസാദം തയ്യാറാക്കിയ സംഭവത്തിൽ നടപടി. സംഭവത്തിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് തേടി. വാടകവീട്ടിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രസാദം തയ്യാറാക്കിയതിൽ ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരിപ്രസാദമാണ് മേല്‍ശാന്തി വാടകയ്ക്ക് എടുത്ത വീട്ടില്‍ നിര്‍മ്മിച്ചത്.

സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അസി. ദേവസ്വം കമ്മീഷണര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ നിരവധി മദ്യക്കുപ്പികളും ഈ മുറിയില്‍ നിന്ന് പിടിച്ചെടുത്തു. തിടപ്പള്ളിയില്‍ നിര്‍മ്മിക്കേണ്ട പ്രസാദമാണ് തൊട്ടടുത്ത വാടക വീട്ടില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മ്മിക്കുന്നതായി കണ്ടെത്തിയത്.

ശുചിമുറിക്ക് സമീപം ക്ഷേത്രത്തില്‍ പ്രസാദം വിതരണം ചെയ്യുന്ന ഇല കൂട്ടിയിട്ടത് ഉള്‍പ്പെടെ പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു. ഗണപതി ഹോമത്തില്‍ നിന്നും ലഭിക്കുന്ന കരിപ്രസാദം കൂടുതലായി ആവശ്യമാണെങ്കില്‍ തിടപ്പള്ളിയിലാണ് തയ്യാറാക്കേണ്ടത്. ദര്‍ഭപ്പുല്ല് പോലുള്ള വസ്തുക്കള്‍ കരിച്ചാണ് ഇവയുണ്ടാക്കേണ്ടത്. എന്നാല്‍ ഉപയോഗ ശൂന്യമായ വാഴയില കത്തിച്ചാണ് ഇവിടെ തയ്യാറാക്കിയിരുന്നത്.

Latest Stories

FIFA WORLD CUP 2026: തുടക്കം ഗംഭീരമാക്കി മെക്സിക്കോ; ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം