ട്രെയിന്‍ തീവെപ്പ് കേസ്: പ്രതി കുറ്റസമ്മതം നടത്തിയോയെന്നും തീവ്രവാദ ബന്ധമുണ്ടോയെന്നും ഇപ്പോള്‍ പറയാനാവില്ല: ഡി.ജി.പി

എലത്തൂര്‍ ട്രെയിന്‍ തീവെ്പ്പ് കേസിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. പ്രതി കുറ്റസമ്മതം നടത്തിയോയെന്നതും ഇപ്പോള്‍ പറയാനാവില്ലെന്നും കൃത്യത്തിന് പിന്നില്‍ ഒരാള്‍ മാത്രമോ എന്നതും ഇനി ഉറപ്പിക്കണം എന്നും ഡിജിപി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന സംഘം വിശദമായ വൈദ്യപരിശോധന നടത്തുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷഹറുഖ് സെയ്ഫിയെ ചോദ്യം ചെയ്യും. സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടാനായത്. കൃത്യത്തിന് പിന്നില്‍ ഒരാള്‍ മത്രമാണോ എന്നതും ഇനി ഉറപ്പിക്കണമെന്നും ഊഹാപോഹങ്ങളിലല്ല, വസ്തുതകളില്‍ ഊന്നിയാണ് അന്വേഷണമെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം, ഷഹറൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ശരീരത്തില്‍ പൊള്ളലേറ്റിനാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാകും കോടതിയില്‍ ഹാജരാക്കുക. രാവിലെ മുതല്‍ നടത്തിയ പ്രാഥമിക ചോദ്യം ചെയ്തതില്‍ നിന്ന് കേരളം വിട്ടത് അജ്‌മേറിലേക്കുള്ള മരുസാഗര്‍ എക്‌സ്പ്രസില്‍ കണ്ണൂരില്‍നിന്നാണെന്ന് ഷാറൂഖ് മൊഴി നല്‍കി.

പുലര്‍ച്ചെ 1.40ന് കണ്ണൂര്‍ സ്റ്റേഷന്‍വിട്ട ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ടിക്കറ്റെടുക്കാതെയായിരുന്നു യാത്ര. കേരളത്തെക്കുറിച്ചുണ്ടായിരുന്നത് കേട്ടറിവ് മാത്രമാണെന്നുമാണ് മൊഴി. എന്നാല്‍ ഷാറൂഖിന്റെ മൊഴികള്‍ പലതും നുണയെന്ന നിഗമനത്തിലാണ് പൊലീസ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ