ടാറ്റൂ സ്റ്റുഡിയോയിലെ പീഡനകേസ്; സുജീഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ഡിസിപി

കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസില്‍ അറസ്റ്റിലായ പ്രതി സുജീഷ് കുറ്റക്കാരനാണെന്ന് പൊലീസ്. പ്രതി കുറ്റം നിഷേധിച്ചു എങ്കിലും അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകളുകള്‍ ലഭിച്ചുവെന്നും എറണാകുളം ഡിസിപി വി.യു കുര്യാക്കോസ് അറിയിച്ചു.

കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോകളില്‍ നിയമലംഘനങ്ങള്‍ നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ടാറ്റൂ സ്റ്റുഡിയോകളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരവീഴ്ചകള്‍ നടക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം തനിക്കെതിരായ പീഡന കേസിന് പിന്നില്‍ ഗൂഢാലോചനയാമെന്നാണ് സുജീഷിന്റെ മൊഴി. കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പ് തന്നെ പങ്കാളിയാക്കാന്‍ ശ്രമിച്ചു. അതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് ഈ കേസെന്നും സുജീഷ് ആരോപിക്കുന്നു.

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ വെള്ളിയാഴ്ച നിരവധി യുവതികള്‍ പരാതി നല്‍കിയിരുന്നു. കൂടുതല്‍ യുവതികള്‍ പരാതിയുമായി എത്തിയതോടെ ശനിയാഴ്ച ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സുജീഷിന്റെ ഉടമസ്ഥതത്തിലുള്ള ഇന്‍ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോയുടെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ചു, ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. സാമൂഹ്യ മാധ്യത്തിലൂടെയാണ് യുവതി ആരപണമുന്നയിച്ചത്. തുടര്‍ന്ന് മീടൂ ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ