പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണനയിലെന്ന് ടി.എന്‍. പ്രതാപന്‍

തൃശൂര്‍ ജില്ലയിലെ ദേശീയ പാത 544ലെ പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.പി നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ബജറ്റ് സമ്മേളനത്തില്‍ റോഡ് ഗതാഗതം സംബന്ധിച്ച ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ 60കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഒരു ടോള്‍ മാത്രമേ അനുവദിക്കൂ എന്ന മന്ത്രിയുടെ പ്രഖ്യാപനം മുന്‍നിര്‍ത്തിയാണ് പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തിയതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

തൃശൂര്‍ ജില്ലയിലെ ദേശീയ പാത 544ലുള്ള പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ടിഎന്‍ പ്രതാപന്‍ എംപിയോട് പറഞ്ഞു. പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപി നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബജറ്റ് സമ്മേളനത്തില്‍ റോഡ് ഗതാഗതം സംബന്ധിച്ച ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ 60കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഒരു ടോള്‍ മാത്രമേ അനുവദിക്കൂ എന്ന മന്ത്രിയുടെ പ്രഖ്യാപനം മുന്‍നിര്‍ത്തിയാണ് പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തിയതെന്ന് ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞു.
പത്തുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ടോള്‍ പ്ലാസ 825 കോടി രൂപയുടെ പിരിവാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാലിത് ആയിരത്തിലധികം കോടി രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ പന്നിയങ്കരയില്‍ പുതിയ ടോള്‍ തുറന്നിട്ടുണ്ട്. ആയതിനാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നേരത്തെയുണ്ടായിരുന്ന ടോള്‍പ്ലാസ അടച്ചുപൂട്ടണമെന്ന് നിവേദനത്തില്‍ പറയുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...