വയനാട് മീനങ്ങാടിയില്‍ കടുവയിറങ്ങി; ഭീതിയില്‍ നാട്ടുകാര്‍

വയനാട്ടിലെ മീനങ്ങാടിയില്‍ കടുവയിറങ്ങി. ഇന്ന് പുലര്‍ച്ചയാണ് കടുവയിറങ്ങിയത്. മൈലമ്പാടിയിലെ റോഡിന് മുന്നിലൂടെ കടുവ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജനവാസ മേഖലയിലാണ് കടുവ ഇറങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഭീതിയിലാണ് നാട്ടുകാര്‍.

പുലര്‍ച്ചെ മൂന്ന് മണിയോടെ റോഡിലൂടെ കടുവ നടന്നുനീങ്ങുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. പ്രദേശത്തെ ഒരു വീടിന് മുന്നില്‍ വെച്ചിരുന്ന സിസിടിവി ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അടുത്തിടെയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

ക്ഷീര കര്‍ഷകര്‍ കൂടുതലുള്ള മേഖലയാണിത്. കടുവ കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും വീടുകള്‍ ഉണ്ട്്. കടുവയെ കണ്ടതോടെ നാട്ടുകാര്‍ക്ക് ഇടയില്‍ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ കടുവയെ പിടികൂടണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Latest Stories

'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്