ഇടിമിന്നലോടു കൂടിയ മഴ; സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പതിനാലാം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിമി വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വീണ്ടും വീണ്ടും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 13ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി.

Latest Stories

'ഓപ്പണർ റോളിൽ നിന്നും അഭിഷേകിനെ പുറത്താക്കണം, പകരം ഇഷാൻ കിഷനെ കൊണ്ടുവരണം': രവി ശാസ്ത്രി

വാഖഡെയിൽ ഇന്ത്യക്ക് സെമിഫൈനലുകളിൽ പരാജയങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അത് മാറും: സുനിൽ ഗവാസ്കർ

ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന് ട്രംപിന് ഒരു ധാരണയുമില്ല; വിമർശനുമായി അമേരിക്കൻ നേതാക്കൾ

'ആർച്ചർ ഒരു പണിയാണ്, സഞ്ജു കുറച്ച് ശ്രദ്ധിക്കണം'; ഉപദേശിച്ച് മുൻ ഇന്ത്യൻ താരം

തൃക്കാക്കരയില്‍ വീണ്ടും സിപിഎം സ്വതന്ത്രന്‍!; മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

ബിഹാറില്‍ ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങുന്നു?; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്, മകനെ ഉപമുഖ്യമന്ത്രിയാക്കി രാജിവെയ്ക്കുന്ന ഫോര്‍മുല തയ്യാര്‍

'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്'; രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്

ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; 101 പേരെ കാണാതായി; 78 പേര്‍ക്ക് പരുക്കേറ്റു; ശ്രീലങ്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

'മലയാളം ഇനി ഭരണഭാഷ', ബില്ലിൽ ഒപ്പിട്ട് ഗവർണർ; ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും

വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം, രണ്ട് സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം