തൃശൂര്‍ യുഡിഎഫ് എടുത്തു; 10 വര്‍ഷത്തിന് ശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചു; ലീഡ് നില കേവല ഭൂരിപക്ഷത്തില്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോള്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിനും പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനൊപ്പം ഒപ്പത്തിനൊപ്പം നിന്ന് മുന്നേറ്റം. 4 കോര്‍പറേഷനുകളില്‍ യുഡിഎഫും ഒാരോയിടത്ത് എല്‍ഡിഎഫും എന്‍ഡിഎയും ലീഡ് ചെയ്യുന്നു.
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മുന്നേറ്റമാണ്. എല്‍ഡിഎഫിന്റെ കുത്തക കോര്‍പ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എന്‍ഡിഎ മുന്നേറുന്നു. കൊച്ചിയിലും തൃശൂരിലും യുഡിഎഫ് ഭരണം ഉറപ്പിച്ചു. തൃശൂരില്‍ 10 വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിക്കുകയാണ്.

തൃശൂരില്‍ 33 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. എല്‍ഡിഎഫ് 13 സീറ്റില്‍ മാത്രമാണ് മുന്നില്‍. എട്ട് സീറ്റില്‍ മാത്രമാണ് എന്‍ഡിഎ മുന്നില്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരെടുത്ത സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് ബിജെപി തൃശൂര്‍ പ്രചാരണത്തിനിറങ്ങിയത്. എന്നാല്‍ കോര്‍പ്പറേഷനുകളില്‍ സംസ്ഥാനത്തുടനീളം വലിയ മുന്നേറ്റമാണ് യുഡിഎഫ് കാഴ്ചവെയ്ക്കുന്നത്. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് കനത്തപോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഒഴികെ അഞ്ച് കോര്‍പ്പറേഷനുകളും എല്‍ഡിഎഫിനായിരുന്നു ജയം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ