ശാരീരികബന്ധത്തിന് ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി; ഹണി ട്രാപ്പ് കേസില്‍ യുവതി പിടിയില്‍

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തു. തൃശൂരിലാണ് സംഭവം. ചേലക്കര ഐശ്വര്യ നഗര്‍ ചിറയത്ത് സിന്ധു (37) ആണ് അറസ്റ്റിലായത്.

പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി മൂന്നരപ്പവന്‍ സ്വര്‍ണവും ഒന്നേമുക്കാല്‍ ലക്ഷം രൂപയും സിന്ധു തട്ടിയെടുത്തിരുന്നു. അതിന് ശേഷം 10 ലക്ഷം രൂപ കൂടി വേണം എന്ന് ആവശ്യപ്പെട്ട് ഭീഷണി തുടരുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് ഇയാളെ തൃശൂരിലേയ്ക്ക് വിളിച്ചു വരുത്തിയാണ് കുടുക്കിയത്. യുവാവിനെ തൃശൂരിലെ ഫ്‌ളാറ്റിലേക്കു വിളിച്ചു വരുത്തിയ സിന്ധു ശാരീരിക ബന്ധത്തിനു ശേഷം പൊലീസിനെ വിളിച്ചുവരുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. യുവാവ് ധരിച്ചിരുന്ന മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങുകയായിരുന്നു.

പിന്നീട് ഈ ആഭരണങ്ങള്‍ തിരിച്ചു നല്‍കാമെന്ന് വ്യാജേന യുവാവിനെ ഷൊര്‍ണൂരിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വെച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങള്‍ കാണിച്ച് ഇത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെ അയക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഒന്നേമുക്കാല്‍ ലക്ഷം രൂപയും കൈക്കലാക്കി. ഇതിന് ശേഷം വീണ്ടും യുവതി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവ് ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. പി. ലാല്‍കുമാറും സംഘവുമാണ് സിന്ധുവിനെ അറസ്റ്റു ചെയ്തത്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും കണ്ടെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest Stories

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം