അഴിമതിവിരുദ്ധ നിലപാടുള്ളവരും വികസനത്തെ പിന്തുണയ്ക്കുന്നവരും ഇടതുപക്ഷത്തിന് വോട്ടു ചെയ്യും: എം. സ്വരാജ്‌

ആം ആദ്മി – ട്വന്റി ട്വന്റി പാര്‍ട്ടികളെ സംബന്ധിച്ചുള്ള തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. അഴിമതി വിരുദ്ധ നിലപാടുള്ളവരും വികസനത്തെ പിന്തുണയ്ക്കുന്നവരുമായ ആളുകള്‍ക്ക് ഇടതുപക്ഷത്തിന് വോട്ട് ചെയ്യേണ്ടിവരും. കേരളത്തില്‍ അഴിമതി വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു.

എം വി ഗോവിന്ദന്റെ പ്രസ്താവനയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എം വി ഗോവിന്ദന്‍ ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖമെന്ന് പറഞ്ഞത് ആം ആദ്മി – ട്വന്റി ട്വന്റി രാഷ്ട്രീയ സഖ്യത്തെ കുറിച്ചാണ്. അതും താന്‍ പറഞ്ഞതും തമ്മില്‍ ബന്ധമില്ല. കേരളം പിടിക്കാന്‍ പോകുന്നുവെന്ന സഖ്യത്തിന്റെ അവകാശവാദത്തെയും നയങ്ങളെയും കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും സ്വരാജ് വ്യക്തമാക്കി. അഴിമതി വിരുദ്ധതയും വികസനവുമാണ് അജണ്ടയെന്നാണ് ഈ രണ്ട് പാര്‍ട്ടികളും പറയുന്നത്. അങ്ങനെ ഉള്ളവര്‍ക്ക് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖമാണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ ഒരു മത നിരപേക്ഷ ബദല്‍ ഉണ്ട്. അതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയ നീക്കം ഇവിടെ വിലപ്പോകില്ല. കേരളത്തില്‍ ഭരണം പിടിക്കാമെന്ന അവരുടെ സ്വപ്നം നടപ്പാകില്ല. വിമര്‍ശിച്ചതിന്റ പേരില്‍ മാപ്പു പറയണമെന്ന സാബു എം ജേക്കബിന്റെ ആവശ്യം അംഗീകരിക്കില്ല. സര്‍ക്കാരിന് സ്വന്തമായി നിലപാടുണ്ട്. ആരെങ്കിലും പറഞ്ഞത് കൊണ്ട് അത് മാറ്റാനാകില്ല. കമ്പനിയെയോ വ്യക്തിയെയോ നോക്കിയല്ല വ്യവസായ വകുപ്പ് നിലപാട് എടുക്കുന്നതെന്നും കിറ്റക്സിനോട് പകപോക്കലില്ലെന്നും ആണ് മന്ത്രി പറഞ്ഞത്.

കേരളത്തിന് അതിന്റേതായ മാതൃകയുണ്ട്. ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ ബോധം, ഇടത് ആഭിമുഖ്യം അടക്കമുള്ളവ വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഭരണം പിടിച്ചവര്‍ക്ക് പോലും കേരളം പിടിക്കാന്‍ സാധിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...