ഓണക്കാലം കളറാക്കാൻ സപ്ലൈകോ, ഇത്തവണ കിറ്റിലുള്ളത് 15 ഇനങ്ങൾ, ഒപ്പം ഗിഫ്റ്റ് കാർഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍

ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് സപ്ലൈകോ. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകുമെന്ന് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ പ​റ​ഞ്ഞു. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

വ​ന്‍​പ​യ​ര്‍, തു​വ​ര​പ്പ​രി​പ്പ് എ​ന്നീ സ​ബ്സി​ഡി ഇ​ന​ങ്ങ​ളു​ടെ വി​ല കു​റ​ച്ചി​ട്ടു​ണ്ട്. വ​ന്‍ പ​യ​റി​ന് 75 രൂ​പ​യി​ല്‍ നി​ന്നും 70 രൂ​പ​യാ​യും തു​വ​ര പ​രി​പ്പി​ന് 105 രൂ​പ​യി​ല്‍ നി​ന്ന് 93 രൂ​പ​യാ​യു​മാ​ണ് വി​ല കു​റ​ച്ച​ത്. സ​ബ്സി​ഡി നി​ര​ക്കി​ല്‍ ന​ല്‍​കു​ന്ന മു​ള​കി​ന്‍റെ അ​ള​വ് അ​ര കി​ലോ​യി​ല്‍ നി​ന്നും ഒ​രു കി​ലോ​യാ​യി വ​ര്‍​ധി​പ്പി​ച്ചു.

ഓ​ണ​ക്കാ​ല​ത്ത് ശ​ബ​രി ബ്രാ​ന്‍​ഡി​ല്‍ സ​ബ്‌​സി​ഡി​യാ​യും നോ​ണ്‍ സ​ബി​സി​ഡി​യാ​യും വെ​ളി​ച്ചെ​ണ്ണ വി​ത​ര​ണം ചെ​യ്യും. മ​റ്റ് ബ്രാ​ന്‍​ഡു​ക​ളു​ടെ വെ​ളി​ച്ചെ​ണ്ണ​യും എം​ആ​ര്‍​പി​യെ​ക്കാ​ള്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്‍പനയാണ് നടന്നത്. ഇത്തവണ 250 കോടിയില്‍ കുറയാത്ത വില്‍പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഇത് കൂടാതെ ഇത്തവണ ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവര്‍ക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്.

1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ