മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിന് തുടക്കമിടുമെന്ന് വി ഡി സതീശൻ. എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കുമെന്നും അതിനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിസ്റ്റമറ്റിക് ആയാൽ കാര്യമായ ജോലികൾ ജീവനക്കാർക്ക് ഉണ്ടാകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അതേസമയം സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. പുതിയ കേരളം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സെക്രട്ടറിയേറ്റ് ആയി നമ്മുടെ മാറ്റുക ആണ് ലക്ഷ്യമെന്നും വി ഡി സതീശൻ പറഞ്ഞു. സുസ്ഥിര വികസനമായിരിക്കും സർക്കാർ ലക്ഷ്യമിടുന്നത്. AI ക്ക് പ്രത്യേക പരിഗണന നൽകും. ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബായി കേരളത്തെ മാറ്റും. വ്യവസായങ്ങൾക്ക് വേണ്ടി ലാൻഡ് ബാങ്ക് രൂപീകരിക്കും. കിഫ്ബിയെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ വയ്ക്കും.
അതിനാൽ പല പദ്ധതികളുടെയും അജൻഡ ഇന്നത്തെ കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ മാറ്റിവച്ചു. ഞങ്ങൾ നടപ്പിലാക്കുന്നത് എൽഡിഎഫ് നയമല്ല. പറഞ്ഞത് യുഡിഎഫിന്റെ നയങ്ങൾ. നയരാഹിത്യം എന്നത് പിണറായി വിജയന്റെ തോന്നല്‍. അദ്ദേഹത്തിന്റെ നയമല്ല ഞങ്ങള്‍ നടപ്പാക്കുന്നത്. ഇ ഡി റെയ്ഡിൽ സംസഥാന സർക്കാരിന് റോളില്ല. സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല. എന്നിട്ടും ആള് കൂടുന്നത് കൊണ്ട് പൊലീസിനെ അയച്ചു. അതിൽ അഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നു. അവിടെ ഒഫൻസ് നടന്നു , അത് ഒരിക്കലും അനുവദിക്കില്ല.
രാഹുൽ ഗാന്ധിയെ ആണ് പ്രതിപക്ഷ നേതാവ് കുറ്റം പറഞ്ഞത്. രാഹുൽ ഗാന്ധി പരിശോധിക്കാൻ വന്നവരുടെ വാഹനം തകർത്തിട്ടില്ല. 55 മണിക്കൂറാണ് ഇ ഡിക്ക് മുന്നിൽ രാഹുൽ ഗാന്ധി ഇരുന്ന് കൊടുത്തത്. സംസ്ഥാന സർക്കാരിന് ഇതിൽ റോളില്ല. ക്രമസമാധാന ലംഘനം നടന്നു , അത് ആവർത്തിക്കാൻ പാടില്ല. വാഹനം തകർത്തത് ഗുരുതരമായ പ്രശ്നമാണ്. VD – മോഡി എന്ന ആക്ഷേപം സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതിനിടെ വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. ഇന്ദിര ഗ്യാരണ്ടി പറഞ്ഞാണ് ഗവർണറുടെ നയപ്രഖ്യാപനം ആരംഭിച്ചത്. സമഗ്ര മേഖലയിലും വളർച്ച ഉണ്ടെങ്കിലും ചിലതിൽ പിന്നോട്ടാണെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. സാമ്പത്തിക മേഖലയിൽ കടുത്ത വെല്ലുവിളയാൻ. കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ട് പോകും. മനുഷ്യ മൃഗ സംഘർഷങ്ങൾ കുറയ്ക്കും. നിക്ഷേപ സൗഹൃദ സമീപനം ഉറപ്പാക്കും. വയോജന വകുപ്പ് ഇന്ത്യയിൽ ആദ്യം. സഹകരണ മേഖല ശക്തമാക്കും.
കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ട് പോകും. വനിതാ കർഷക കൺസേർഷ്യം ഉടൻ നടപ്പിലാക്കും. തിയേറ്റർ മേഖലക്ക് പ്രാധാന്യം. സഹകരണ സംഘങ്ങളിൽ ഉടൻ തിരഞ്ഞെടുപ്പ്. പ്ലസ്‌വൺ സീറ്റുകൾ വർധിപ്പിക്കും. തീർത്ഥാടന ടൂറിസം വർധിപ്പിക്കും. ചലച്ചിത്ര മേഖല മറ്റിടങ്ങയിലേക്ക് വ്യാപിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ചതാക്കും. എ ഐ സാങ്കേതിക വിദ്യക്ക് പ്രാധാന്യം നൽകും. ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപനം.