'കോൺഗ്രസ് പുനഃസംഘടനയിൽ കാര്യമായ അതൃപ്തിയില്ല, 100% തൃപ്തിയുള്ളവർ ഉണ്ടാകില്ല'; സണ്ണി ജോസഫ്

കോൺഗ്രസ് പുനഃസംഘടനയിൽ കാര്യമായ അതൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. 100% തൃപ്തിയുള്ളവർ ഉണ്ടാകില്ല എന്ന് പറഞ്ഞ സണ്ണി ജോസഫ് വിശദമായ ചർച്ച നടത്തി ഉണ്ടാക്കിയ പട്ടികയാണെന്നും പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.

കണ്ണൂരിൽ നിന്ന് സോണി സെബാസ്‌റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി എന്നിവരെ ജനറൽ സെക്രട്ടറിമാരായും വി.എ.നാരായണനെ ട്രഷററുമായാണ് നിയമിച്ചത്. അതേസമയം നിര്‍ദ്ദേശിച്ചവരെ പരിഗണിക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും അതൃപ്തിയുണ്ട്. യുവാക്കളെ പരിഗണിക്കാത്തത് ശരിയല്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എത്രയും പെട്ടെന്ന് കെപിസിസി സെക്രട്ടറിമാരെ നിയമിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം കെപിസിസി പുനഃസംഘടനയില്‍ താൻ പേര് നിർദേശിച്ചവരെ പരിഗണിക്കാത്തതിലെ നീരസം പരസ്യമാക്കി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കില്ലെന്നതടക്കമുള്ള നിലപാടാണ് കെ മുരളീധരൻ സ്വീകരിച്ചത്. എന്നാൽ മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിനായി. മലയാളമാസം ഒന്നായതിനാല്‍ ഗുരുവായൂരിലേക്ക് പോകുന്നു എന്നയാരുന്നു കെ മുരളീധരന്റെ വിശദീകരണം. എന്നാല്‍ ജാഥാ ക്യാപ്റ്റന്‍ ഇല്ലാതെ സമാപന സമ്മേളനത്തിലേക്ക് കടക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നാണക്കേടായിരുന്നു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ