പോസ്റ്ററുകള്‍ നശിപ്പിക്കുന്നതില്‍ പരിഭവമില്ല; അതെല്ലാം വോട്ടായി മാറും; പോസ്റ്ററുകളില്‍ ചെളി വാരിയെറിഞ്ഞാലും ജനമനസുകളില്‍ ചെളി വാരിയെറിയാന്‍ സാധിക്കില്ല : ജി. സുധാകരന്‍

തന്റെ പ്രചാരണ പോസ്റ്ററുകൾ നശിപ്പിച്ചു എന്ന് ആരോപിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി. സുധാകരന്‍. പ്രചാരണ പോസ്റ്ററുകള്‍ കീറുകയും ചെളിവാരിയെറിയുകയും ചെയ്യുന്നതിന്റെ ഫോട്ടോ എടുത്ത് പലരും തന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പോസ്റ്ററുകളില്‍ ചെളിവാരി എറിഞ്ഞാലും ജനമനസുകളില്‍ ചെളി വാരിയെറിയാന്‍ സാധിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. പോസ്റ്ററുകള്‍ നശിപ്പിക്കുന്നതില്‍ പരിഭവമില്ലെന്നും അതെല്ലാം തനിക്ക് വോട്ടായി മാറുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസിന്റെ കൂടെക്കൂടിയ ഞാന്‍ ചെളിയില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വയല്‍വരമ്പുകളിലൂടെ ഞാന്‍ നടന്നിട്ടുണ്ട്. ഒരു ചെളിക്കുണ്ടിലും താഴ്ന്നിട്ടില്ല. ഇന്ത്യാ മുന്നണിയില്‍ എല്‍ഡിഎഫ് അംഗമാണ്. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ എംഎല്‍എമാരെയും എംപിമാരെയും കിട്ടിയത്. ഒരു മുന്നണിയിലും ഇല്ലാത്ത എനിക്ക് മതേതര ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് പിന്തുണ നല്‍കി. ഞാന്‍ അത് സ്വീകരിച്ചതില്‍ എന്താണ് തെറ്റ്’ എന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ