'പൂക്കി സിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ'; പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദ്ദേശം ഇടിത്തീയെന്ന് വി കെ സനോജ്

പെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പെൻഷൻ പ്രായം വർധിക്കുന്നതോട് കൂടി പ്രൊമോഷൻ സാധ്യതകൾ ഇല്ലാതാകുമെന്ന് പറഞ്ഞ വി കെ സനോജ് പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദ്ദേശം ഇടിത്തീയാണെന്നും പറഞ്ഞു.

പൂക്കി സി എമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെയാണെന്നും വി കെ സനോജ് പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമനം നടന്നത് കഴിഞ്ഞ 10 വർഷമാണ്. യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴൊക്കെ യുവജന വിരുദ്ധ നിലപാടാണ് എടുത്തിട്ടുള്ളത്. അങ്ങനെ മുന്നോട്ട് പോയാൽ ശക്തമായി നേരിടും. അതേസമയം സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്നും വി കെ സനോജ് പറഞ്ഞു.

അഭ്യസ്തവിദ്യരുടെ തൊഴിൽ തകർക്കുന്ന നീക്കങ്ങളുണ്ട്. പി എസ് സി പരീക്ഷ എഴുതി തൊഴിൽ കാത്തു നിൽക്കുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. വാഹനത്തിൽ ആവശ്യാനുസരണം മോഡിഫിക്കേഷൻ എന്നാണ് പറഞ്ഞത്. ഇപ്പോൾ പറയുന്നു സ്റ്റിയറിങ്ങിനു കവറിടാം മാറ്റ് വിരിക്കാം എന്നൊക്കെ. എന്ത് പുതിയ മോഡിഫിക്കേഷൻ ആണുള്ളത്. നികുതി ഭീകരത എന്ന് പറഞ്ഞ വി ഡി സതീശൻ, നികുതി കുറയ്ക്കാൻ തയ്യാറാകുമോ എന്നും വി കെ സനോജ് ചോദിച്ചു.

Latest Stories

'എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം'; എം വി ഗോവിന്ദൻ

ധവളപത്രം നൽകുന്ന സൂചന

കേരളത്തിൽ കാലവർഷം ഇങ്ങെത്തി, അതിശക്തമായ മഴ തുടരും; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

'ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മത ധ്രുവീകരണം നടത്തുന്നു, ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കും'; കെ ടി ജലീൽ

ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽനിന്ന് താഴെയിറങ്ങും; ഒരിക്കൽ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിൽ : രാഹുൽ ​ഗാന്ധി

'ധവളപത്രം ഉമ്മാക്കിയില്ല, 10 വർഷത്തെ ധന ദുര്‍വിനിയോഗത്തിൻ്റെ കണ്ണാടി'; സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി

മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; ഭർത്താവ് സുരേഷ് മരിച്ച നിലയിൽ, മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

വ്യാപാര കരാർ ചർച്ചകൾക്കിടെ ഉയർന്ന പുതിയ ആരോപണം ഇന്ത്യ-അമേരിക്ക സാമ്പത്തിക ബന്ധങ്ങളിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിക്കുന്നു; ഇന്ത്യയ്ക്ക് വീണ്ടും അമേരിക്കയുടെ ഇരുട്ടടി, 12.5% അധിക നികുതി ഭീഷണിയുമായി വാഷിംഗ്ടൺ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

പരാജയം അംഗീകരിച്ചാണ് പോകുന്നത്, എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട; കൂടുതൽ കരുത്തോടെ തിരിച്ചു വരും : പിണറായി വിജയൻ