'ധവളപത്രം ഉമ്മാക്കിയില്ല, 10 വർഷത്തെ ധന ദുര്‍വിനിയോഗത്തിൻ്റെ കണ്ണാടി'; സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി

‘ധവളപത്രമെന്ന ഉമ്മാക്കി’ കാണിച്ച് വിരട്ടേണ്ടെന്ന പിണറായി വിജയന്റെ പരാമർശത്തിന് മറുപടി നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. ധവളപത്രം ഉമ്മാക്കിയില്ലെന്നും എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് ധനപ്രതിസന്ധിയുണ്ടെന്നും 10 വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും വി ഡി സതീശൻ പറഞ്ഞു.

മെയിൽ ട്രഷറിയിൽ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലെന്നും മെയ് 16ന് ട്രഷറിയിൽ ഉണ്ടായിരുന്നത് 2000 കോടി മാത്രമാണെന്നും വിഡി സതീശൻ സഭയിൽ പറഞ്ഞു സാമ്പത്തികാവസ്ഥയ്ക്ക് മാറ്റം വേണം. കേരളം വളരെ മോശം അവസ്ഥയിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

കിഫ്ബി കൊണ്ടുവന്നപ്പോൾ എതിർത്തയാളാണ് താനെന്നും കിഫ്ബി വായ്പ പലിശ നിരക്ക് കേട്ടാൽ തല കറങ്ങുമെന്നും വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ഗ്യാരന്റിയിലാണ് വായ്പ. കിഫ്ബി കടം ഞങ്ങളുടെ തലയിലാണ് വന്നത്. കിഎഫ്ബി ഒരു പ്രത്യേക സാമ്രാജ്യമായിരുന്നു. ധന വകുപ്പുമായി ബന്ധം ഉണ്ടായിരുന്നില്ല. ജി.സുധാകരൻ കിഫ്ബി കുറവുകൾ മനസ്സിലാക്കിയ ആളാണെന്നും വി ഡി സതീശൻ പറഞ്ഞു.

സർക്കാരിന് ധനപ്രതിസന്ധിയുണ്ട്. 6000 കോടി രൂപ ബാക്കിയുണ്ടെന്നായിരിന്നു പ്രചരണം. സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത. മെയ് 16ന് 2000 കോടി രൂപയാണ് ഉണ്ടായിരുന്നത്. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. 6000 കോടി രൂപ ബാക്കിയുണ്ടായിരുന്നെങ്കിൽ ലോക്കൽ ബോഡിയുടെ മൂന്നാം ഗഡു എന്തു കൊണ്ട് കൊടുത്തില്ല എന്നും വി ഡി സതീശൻ ചോദിച്ചു.

Latest Stories

'എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം'; എം വി ഗോവിന്ദൻ

ധവളപത്രം നൽകുന്ന സൂചന

'പൂക്കി സിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ'; പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദ്ദേശം ഇടിത്തീയെന്ന് വി കെ സനോജ്

കേരളത്തിൽ കാലവർഷം ഇങ്ങെത്തി, അതിശക്തമായ മഴ തുടരും; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

'ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മത ധ്രുവീകരണം നടത്തുന്നു, ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കും'; കെ ടി ജലീൽ

ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽനിന്ന് താഴെയിറങ്ങും; ഒരിക്കൽ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിൽ : രാഹുൽ ​ഗാന്ധി

മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; ഭർത്താവ് സുരേഷ് മരിച്ച നിലയിൽ, മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

വ്യാപാര കരാർ ചർച്ചകൾക്കിടെ ഉയർന്ന പുതിയ ആരോപണം ഇന്ത്യ-അമേരിക്ക സാമ്പത്തിക ബന്ധങ്ങളിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിക്കുന്നു; ഇന്ത്യയ്ക്ക് വീണ്ടും അമേരിക്കയുടെ ഇരുട്ടടി, 12.5% അധിക നികുതി ഭീഷണിയുമായി വാഷിംഗ്ടൺ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

പരാജയം അംഗീകരിച്ചാണ് പോകുന്നത്, എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട; കൂടുതൽ കരുത്തോടെ തിരിച്ചു വരും : പിണറായി വിജയൻ